വാഷ്ംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് താനെണെന്ന് വീണ്ടും പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ട്രംപിന്റെ പുതിയ അവകാശവാദം. കഴിഞ്ഞ ദിവസം ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് ട്രംപ് സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ തന്നെയാണ് വിജയിച്ചതെന്ന് സോഷ്യല്‍ മീഡിയ വഴി വീണ്ടും അവകാശപ്പെട്ടത്.
https://www.facebook.com/DonaldTrump/posts/10165827624280725
I WON THE ELECTION!
— Donald J. Trump (@realDonaldTrump) November 16, 2020
ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ജോ ബൈഡനാണ് വിജയിച്ചതെന്നുളള ഒഫിഷ്യല്‍ സോഴ്‌സ് ചേര്‍ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ട്രംപിന്റെ അവകാശവാദങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും ട്രംപ് ആരോപിക്കുന്നു. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്തു കൊണ്ടുളള ഹര്‍ജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന അവകാശവാദമാണ് ട്രംപ് ഉയര്‍ത്തുന്നത്.











