Web Desk
തലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്തെ സ്ഥിതി സങ്കീര്‍ണമാണെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണാക്കും. ഇലക്‌ട്രിസിറ്റി, വാട്ടര്‍ ബില്‍ എന്നിവ ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
കൊവിഡ് ബാധിച്ച വി.എസ്.എസ്.ഇ ജീവനക്കാരന്‍ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതുവരെ രോഗം സ്ഥിരീകരിച്ച 16 പേര്‍ക്ക് വൈറസ് ബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച മണക്കാട് സ്വദേശിയായ വി.എസ്.എസ്.സി ഉദ്യോഗസ്ഥനൊപ്പം ജോലി ചെയ്തിരുന്ന 12 പേരെ നിരീക്ഷണത്തിലാക്കി. വള്ളക്കടവ് സ്വദേശിയായ മുന്‍ വി.എസ്.എസ്.സി ജീവനക്കാരന്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് കുളത്തൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവരുടെ സമ്ബര്‍ക്ക വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവറില്‍ നിന്ന് ഇതുവരെ ആറുപേര്‍ക്ക് രോഗം പകര്‍ന്നു. ഇവരില്‍ മണക്കാട് സ്റ്റേഷനറി കട നടത്തുന്നയാളും ഭാര്യയും മകനും ഉള്‍പ്പെട്ടതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇയാളുടെ ഭാര്യ ബ്യൂട്ടി പാര്‍ലറും നടത്തുന്നുണ്ട്. ഉറവിടമറിയാത്ത കേസുകളും സമ്ബര്‍ക്കത്തിലൂടെയുള്ള രോഗബാധയും വീണ്ടും വര്‍ധിച്ചാല്‍ നഗരം മുഴുവന്‍ അടച്ചിടേണ്ട സാഹചര്യമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.