English हिंदी

Blog

 

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണായി. കോര്‍പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

മറ്റ് കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

ചിറയിന്‍കീഴ് പഞ്ചായത്ത്– ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി

Also read:  നീറ്റ് പരീക്ഷ വിവാദം : കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം ; പൊലീസ് ലാത്തിച്ചാര്‍ജ്

അഴൂര്‍ ഗ്രാപപഞ്ചായത്ത്- മാടന്‍വിള വാര്‍ഡ്

പൂവച്ചല്‍ പഞ്ചായത്ത്- കൂഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍

വിളപ്പില്‍ പഞ്ചായത്ത്- ചൊവ്വള്ളൂര്‍ മേഖല

ഈ വാര്‍ഡുകള്‍ക്ക് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്.

നിലവിൽ കണ്ടെയിൻമെന്‍റ് സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കോവിഡ് പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല.

Also read:  സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങൾ

ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കണ്ടെയിൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കിയതെന്നും ജില്ലാ കളക്ടർ അറിയിച്ചു.