Web desk
രാജ്യത്ത് ടിക് ടോക് നിരോധിച്ചത് ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ടിക് ടോക് മുഖാന്തരം ശ്രദ്ധിക്കപ്പെട്ടവരുടെ വീഡിയോയും ചിത്രങ്ങളും ട്രോളാക്കി സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ വിഷമിക്കുന്നതെന്ന് ട്രോളര്‍മാര്‍ പറയുന്നു. തെലുങ്ക്, തമിഴ് സിനിമകളിലെ പാട്ടുകള്‍ക്ക് വാര്‍ണര്‍ കുടുംബ സമേതം നൃത്തം ചെയ്യാറാണ് പതിവ്.
എക്‌സെന്‍ഡര്‍, ഷെയര്‍ ഇറ്റ് എന്നിവ പോയതോടെ സിനിമ എങ്ങനെ കൈമാറും എന്ന ആശങ്കപ്പെടുന്നവരുണ്ട്. ഇനി ബ്ലൂടൂത്ത് ആണ് ശരണമെന്ന നിലയ്ക്ക് നിരവധി ട്രോളുകള്‍ എത്തിയിട്ടുണ്ട്.