ചെറായി സ്വദേശികളായ ശരത്, ജിബിൻ, അമ്പാടി എന്നിവരാണ് പിടിയിലായത്. കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമെന്ന് സൂചന. കേസിൽ ചെറായി സ്വദേശി രാംദേവു കൂടി പിടിയിലാകാനുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ചെറായി സ്വദേശി പ്രണവ് തലയ്ക്കടിയേറ്റ് മരിച്ചത്.
വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പുലർച്ചെ നാലുമണിക്കായിരുന്നു കൊലപാതകം. പ്രതികളെ റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും. കോവിഡ് പരിശോധനയ്ക്കുശേഷം പ്രണവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും.












