Web Desk
എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ച് തലസ്ഥാന നഗരി .കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ അനന്തപുരി പിറന്നിട്ട് ഇന്ന് 71 വര്‍ഷമാവുകയാണ്. 1949 ജൂലെെ ഒന്നിനാണ് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടത്. അന്നത്തെ തിരുകൊച്ചിയുടെ തലസ്ഥാനമായിരുന്നു തിരുവനന്തപുരം. കേരളത്തിന്‍റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ജില്ല ജില്ലയും നഗരവും ഇന്ന് വിശ്വപ്രസിദ്ധമാണ്. കേരളത്തിന്‍റെ തലസ്ഥാനം എന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
രാജകീയ പ്രതാപം,പടയോട്ടം ,ജനകീയ ഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. തിരുവനന്തപുരത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലം മറ്റ് നഗരങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു. നിത്യ ഹരിത നഗരം എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. തിരുവനന്തപുരം എന്ന പേര് ഏത് കാലത്താണ് ഉപയോഗിച്ചതെന്നതില്‍ ഇന്നും തര്‍ക്കമാണുളളത്.