മറ്റു വകുപ്പിലെ ഫയലുകൾ നേരിട്ട് മുഖ്യ മന്ത്രിക്ക് നൽകണം എന്ന ഉത്തരവ് വിചിത്രമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. മന്ത്രിമാരുടെ കഴിവിൽ മുഖ്യമന്ത്രിക്ക് വലിയ മതിപ്പ് ഇല്ലെന്ന് മാത്രമല്ല, അവരെ വിശ്വാസവും ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏകാധിപത്യ നിലപാടുകളുമായിട്ടാണ് മുഖ്യമന്ത്രിയുടെ ഭരണം. ഇത് തുറന്ന് കാണിക്കാൻ നട്ടെല്ലുള്ള എൽ.ഡി.എഫിലെ ഘടക കക്ഷികൾ മുന്നോട്ട് വരണം എന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.











