English हिंदी

Blog

tvm nagarasabha

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തമ്പാനൂര്‍, വഞ്ചിയൂര്‍ എന്നിവിടങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോവിഡ് സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി.

Also read:  ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

കൗണ്‍സിലര്‍മാര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. സമ്പര്‍ക്കം മൂലമായിരിക്കാം രോഗം പകര്‍ന്നതെന്നാണ് സംശയം.

അതേസമയം തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 226 പേര്‍ക്കാണ് തലസ്ഥാനത്ത് കോവിഡ് പോസിറ്റീവായത്. ജില്ലയില്‍ ഇന്ന് രണ്ട് പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Also read:  ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം ; പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം, സര്‍ക്കാര്‍ അനുമതി

വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കും സ്‌പെഷല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍ക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തില്‍ തലസ്ഥാനത്ത് പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമൊക്കെ രോഗം സ്ഥിരീകരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Also read:  ബോട്ടുകൾ റോഡിലിറക്കി ടൂറിസം തൊഴിലാളികൾ പ്രതിഷേധിച്ചു