മുംബൈ: ഓഹരി വിപണിയിലുണ്ടായ കുതിപ്പ് ഇന്നും തുടര്‍ന്നു. ഇന്നലെ കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റാണ് വിപണിക്ക് പുതിയ ഉത്തേജനം പകര്‍ന്നത്. ഇന്നും ഓഹരികള്‍ കുതിച്ചു കയറി.
നിഫ്റ്റി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന് തൊട്ടടുത്തെത്തി. എല്ലാ മേഖലകളിലും മുന്നേറ്റ പ്രവണതയാണ് ഇന്ന് ദൃശ്യമായത്. നിഫ്റ്റി 2.6 ശതമാനം ഉയര്‍ന്ന് 14,647ലാണ് ക്ലോസ് ചെയ്തത്. 366 പോയിന്റാണ് നിഫ്റ്റിയില്‍ ഇന്നുണ്ടായ നേട്ടം. ഏകദേശം 1200 പോയിന്റാണ് ഇന്ന് സെന്‍സെക്സ് ഉയര്‍ന്നത്.
ബാങ്ക് നിഫ്റ്റി ഇന്ന് വീണ്ടും പുതിയ റെക്കോഡ് രേഖപ്പെടുത്തി. 3.6 ശതമാനമ ഉയര്‍ന്ന് 34,267ലാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്. നിഫ്റ്റി ഓട്ടോ സൂചികയാണ് ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 4 ശതമാനം ഉയര്‍ന്നു.
ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വില 17 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി വില ആറ് ശതമാനം ഉയരുകയാണ് ചെയ്തത്. 1565 രൂപ എന്ന പുതിയ ഉയരത്തിലേക്ക് ഓഹരി വില എത്തി. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 43ഉം നേട്ടം രേഖപ്പെടുത്തി. ടാറ്റാ മോട്ടോഴ്സ്, ശ്രീ സിമന്റ്, അള്‍ട്രാടെക് സിമന്റ്, എസ്ബിഐ, യുപിഎല്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍ നിന്ന 5 ഓഹരികള്‍.