മുംബൈ: സെന്‍സെക്‌സ് ആദ്യമായി 47,00 പോയിന്റിന് മുകളിലേക്ക് നീങ്ങുന്നതിന് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചു. തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി. ഓഹരി വിപണി കുതിപ്പിനിടെ ഇന്ന് വീണ്ടും പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തു.
ആദ്യമായി നിഫ്‌റ്റി ഇന്ന് 13,800 പോയിന്റ് മറികടന്നു. രാവിലെ 13,800ന് മുകളില്‍ ഓപ്പണ്‍ ചെയ്‌ത നിഫ്‌റ്റി പിന്നീട് വ്യാപാരത്തിനിടെ ഒരിക്കലും 13,800ന് താഴേക്ക് പോയില്ല. 13,885 പോയിന്റ് വരെ ഉയര്‍ന്ന നിഫ്‌റ്റി 13,873 ലാണ് ക്ലോസ് ചെയ്‌തത്. 123 പോയിന്റാണ് ഇന്ന് ഉയര്‍ന്നത്. സെന്‍സെക്‌സ് 380 പോയിന്റ് ഉയര്‍ന്ന് 47353ല്‍ ക്ലോസ് ചെയ്തു.
റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍, പൊതുമേഖലാ ബാങ്ക് ഓഹരികളാണ് ഇന്ന് കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. നിഫ്‌റ്റി റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്‌സ് 2.84 ശതമാനവും മെറ്റല്‍ ഇന്‍ഡക്‌സ് 2.70ശതമാനവും ഉയര്‍ന്നു.
ടാറ്റാ മോട്ടോഴ്‌സ് , ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, എസ്‌ബിഐ, ടൈറ്റാന്‍, എച്ച്‌ഡിഎഫ്‌സി ലൈഫ് എന്നിവ ആണ് ഇന്ന് ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ആറ് ശതമാനമാണ് ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില ഉയര്‍ന്നത്. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതാണ് ഓഹരി വില ഉയരാന്‍ കാരണം.