English हिंदी

Blog

udf leaders

ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല. സ്വര്‍ണക്കടത്ത് കേ സില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.

സര്‍ക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് യുഡിഎഫ് വിട്ടുനില്‍ക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ജില്ലകളില്‍ സമരം ശക്തമാക്കും. നിയമസഭയിലും സ്വപ്നയുടെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയാ യി. സ്വപ്നയുടെ ആരോപണങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

മുഖ്യമന്ത്രിക്കെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് നീക്കം. വിമാനത്തിനുള്ളിലെ പ്രതി ഷേധത്തെ വഴിതിരിച്ചുവിടാന്‍ സിപിഎം നേതൃത്വം നീക്കം നടത്തിയെ ങ്കിലും അത് പ്രതിപക്ഷത്തി ന് ഏശിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്വര്‍ണക്കട ത്ത് ആരോപണങ്ങള്‍ പ്രതിപക്ഷം സജീവമാക്കും. അതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. ലോ ക കേരളസഭയില്‍ നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസി നുള്ളിലും യു ഡിഎഫിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേ രത്തെ തന്നെ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു.

ലോക കേരള സഭ പബ്ളിസിറ്റിക്ക് മാത്രം 1.13 കോടി; ഒഴുക്കുന്നത് 7 കോടി

ലോക കേരള സഭയുടെ പബ്ളിസിറ്റിക്ക് 1,13,70,986 രൂപ അനുവദിച്ചു. ഈ മാസം 14ന് ഇന്‍ഫര്‍ മേഷന്‍ ആന്റ് പബ്ളിക്ക് റിലേഷന്‍ വകുപ്പില്‍ നിന്നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്. ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് പബ്ളിസിറ്റി നിര്‍വഹിക്കേണ്ടതിന്റെ ചുമതല പി ആര്‍ഡിക്കാണന്നെന്നും ഇതിനായുള്ള ചെലവുകള്‍ പി ആര്‍ഡിയുടെ ഫണ്ടില്‍ നിന്നും വ ഹിക്കണമെന്ന നോര്‍ക്ക വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

ലോക കേരള സഭ നടത്തിപ്പിന് 3 കോടിയും ആഗോള സാംസ്‌കാരിക സംഗമത്തിന് ഒരു കോടി യും നേരത്തെ അനുവദിച്ചിരുന്നു.5.13 കോടി രൂപയാണ് ലോക കേരള സഭ ക്കായി ഇതുവരെ അനുവദിച്ചത്. ചെലവ് 7 കോടിക്ക് മുകളില്‍ ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്നു മുത ല്‍ 18 വരെയാണ് ലോക കേരളസഭ നടക്കുന്നത്.

കെഎസ്ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാതെയാണ് ലോക കേരള സഭ ക്കായി കോടികള്‍ ചെലവഴിക്കുന്നത്. കഴിഞ്ഞ രണ്ട് ലോക കേരള സഭക്കുമായി സര്‍ക്കാര്‍ ഖജ നാവില്‍ നിന്ന് ചെലവഴിച്ചത് 10 കോടി രൂപയാണ്. സംസ്ഥാനം കടക്കെണിയില്‍ പെട്ടു നില്‍ക്കു മ്പോഴാണ് യാതൊരു പ്രയോജനവും പൊതുജനങ്ങള്‍ ക്കില്ലാത്ത ലോക കേരള സഭക്കായി കോ ടികണക്കിന് രൂപ ചെലവഴിക്കുന്നത്.