English हिंदी

Blog

maoist

 

വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം. അടുത്തിടെ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൂടെ കണക്കിലെടുത്താണ് കൂടുതല്‍ സേനകളെ വിന്യസിപ്പിക്കാന്‍ തീരുമാനം.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബര്‍ 21നകം അധികാരമേല്‍ക്കണം

മൂന്ന് താലൂക്കുകളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള 112 പോളിങ് ബൂത്തുകളാണ് വയനാട് ജില്ലയില്‍ ഉള്ളത്. വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി ഈ ബൂത്തുകളെ നിരീക്ഷിക്കും. തണ്ടര്‍ ബോള്‍ട്ട് സേനയെ നിരീക്ഷണത്തിന് നിയോഗിക്കുന്നുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കും.

Also read:  തദ്ദേശ രെരഞ്ഞെടുപ്പ്: അവസാനഘട്ടത്തിലും മികച്ച പോളിങ്

അടുത്തിടെ ബാണാസുര മലയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് വേല്‍മുരുഗന്‍ കൊല്ലപ്പെട്ടതും കഴിഞ്ഞ ഫെബ്രുവരിയില്‍ വൈത്തിരിയിലെ റിസോര്‍ട്ടിലുണ്ടായ ഏറ്റുമുട്ടലില്‍ സി.പി ജലീല്‍ കൊല്ലപ്പെട്ടതും കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.