മലയാളികള്‍ക്ക് അഭിമാനമായി ലോക കയ്യെഴുത്തു മത്സരത്തിൽ വിജയിച്ച് തിരുവനന്തപുരം സ്വദേശി മോഹനൻ. കെ എസ് ഇ ബി ജീവനക്കാരനായ മോഹനൻ നായർ ലോക കയ്യെഴുത്തു മത്സരത്തിൽ ജേതാവായി കേരളത്തിന്റെ യശസ്സുയര്‍ത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തു വൈദ്യുതി ഭവനിൽ കമ്പനി സെക്രട്ടറിയുടെ ഓഫിസിൽ സീനിയർ അസ്സിസ്റ്റന്റാണ് ശ്രീ മോഹനൻ നായർ.
ഇരുപതിനും അറുപത്തിനാലിനും മദ്ധ്യേ പ്രായത്തിലുള്ളവരുടെ ആർട്ടിസ്റ്റിക് ഹാൻഡ് റൈറ്റിംഗ് വിഭാഗത്തിലാണ് മോഹനൻ നായർക്ക് സമ്മാനം ലഭിച്ചത്. എല്ലാ മേഖലയിലും മലയാളികള്‍ വിജയം കൈവരിക്കുന്നപോലെ തന്നെയാണ് തന്റെ ഈ വിജയമെന്നും അദ്ദേഹം പറയുന്നു.
മത്സരത്തിനായി മോഹനന്‍ എഴുതിയ വാചകങ്ങളാണ് ചുവടെ;