ജീവൻ ടിവിയുടെ തലപ്പത്തേയ്ക്ക് വീണ്ടും ബിഷപ്പുമാർ; ബേബി മാത്യു സോമതീരം പുറത്തേയ്ക്ക്

jeevan-tv news

Web Desk

ജീവന്‍ ടിവിയുടെ ചെയര്‍മാനായി തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ഡയറക്ടര്‍ ബോര്‍ഡംഗമായി സ്ഥാപക ഡയറക്ടറായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയെയും പുനഃസ്ഥാപിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ കൊച്ചി ബെഞ്ച് വിധി പ്രസ്താവിച്ചു. 2012 സെപ്റ്റംബറിനുശേഷം നിയമിതരായവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാന്‍ സാധ്യമല്ലെന്ന് കോടതി വിധിച്ചു. ജോസഫ് ചിലമ്പിക്കുന്നേല്‍ മാത്യു, ഗോപാലപിള്ള ഹരികുമാര്‍, മണ്ണത്താഴത്ത് ജയശങ്കര്‍, ജയകുമാര്‍ മാധവന്‍പിള്ള സരസ്വതി അമ്മ, ജോസ് മൂലയില്‍ ചെറിയാന്‍, ബിജു ജോര്‍ജ്, ജോസ് ജോസഫ്, തുളസീധരന്‍ നായര്‍ ഭാസ്‌കരന്‍, അമാനുള്ള ഹിദായത്തുള്ള, പ്രഫ. തോമസ് കരുണന്‍ തമ്പി എന്നിവര്‍ക്കാണു ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം നഷ്ടമായത്.

Also read:  കോട്ടയം മെഡിക്കല്‍ കോളേജിലെ അഞ്ച് പേര്‍ക്ക് കോവിഡ്

ആര്‍ച്ച്ബിഷപ്പുമാര്‍ക്കു പുറമെ, ദിനേശ് നമ്പ്യാര്‍, എന്‍.എസ്. ജോസ്, പി.ജെ. ആന്‍റെണി എന്നിവര്‍ക്കു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി തുടരാം. 2012 സെപ്റ്റംബര്‍ 29 വരെ ഉണ്ടായിരുന്ന കമ്പനി സെക്രട്ടറിയെയും ഓഡിറ്ററെയും കോടതി പുനഃസ്ഥാപിച്ചു. എട്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനുശേഷമാണു വിധിയുണ്ടായത്. ജീവന്‍ ടിവിയുടെ 2012 സെപ്റ്റംബര്‍ 29 മുതലുള്ള എല്ലാ ബോര്‍ഡ് യോഗങ്ങളും റദ്ദാക്കി. 2012 മാര്‍ച്ച് 31 ലെ തത്സ്ഥിതിയനുസരിച്ചുള്ള ഓഹരിയുടമകളെ നിലനിര്‍ത്തും. അതിനുശേഷമുള്ള ക്രയവിക്രയങ്ങള്‍ റദ്ദാക്കി.

Also read:  തൊഴില്‍ തട്ടിപ്പ്: പ്രചരിക്കുന്ന ശബ്ദരേഖകള്‍ തന്റേതല്ലെന്ന് സരിത.എസ് നായര്‍

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്‍റെ ചട്ടം ലംഘിച്ച് ബേബി മാത്യു സോമതീരം ഓഹരികള്‍ ഏറ്റെടുത്തതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 2012 ഒക്ടോബര്‍ 11, 23 തീയതികളിലെ ബോര്‍ഡ് യോഗങ്ങളും 2012 നവംബര്‍ 12ലെ അസാധാരണ പൊതുയോഗവും നിയമവിരുദ്ധവും അസാധുവും ആണെന്നു കോടതി പ്രഖ്യാപിച്ചു. ഈ യോഗങ്ങളില്‍ പാസാക്കിയ തീരുമാനങ്ങളും പ്രമേയങ്ങളും അസാധുവായി. നിലവിലുള്ള നടത്തിപ്പുകാര്‍ക്ക് ഓഹരികള്‍ വിറ്റു പുറത്തുപോകാനുള്ള അവസരം ഒരുക്കാമെന്നും കോടതി നിര്‍ദേശിച്ചു.

1999ലാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ചെയര്‍മാനായി ജീവന്‍ ടെലികാസ്റ്റിംഗ് കോര്‍പറേഷന് രൂപംനല്‍കിയത്. പതിനായിരത്തോളം വ്യക്തികളുടെ ഓഹരികളും തൃശൂര്‍ അതിരൂപതയും മറ്റു രൂപതകളും ക്രൈസ്തവ സമൂഹങ്ങളും ശേഖരിച്ച തുകയുമായിരുന്നു മൂലധനം. പിന്നീട് ജീവന്‍ ടിവിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നുനില്‍ക്കാമെന്ന് ഉറപ്പു നല്‍കിയ ഏതാനും പേരുടെ നിക്ഷേപവും സ്വീകരിച്ചു. അവരില്‍ ചിലര്‍ ‘കുടുംബ ചാനല്‍’ എന്ന ജീവന്‍ ടിവിയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വ്യതിചലിച്ചു പ്രത്യേക ബോര്‍ഡ് യോഗവും അസാധാരണ ജനറല്‍ ബോഡിയും വിളിച്ചുകൂട്ടി ആര്‍ച്ച്ബിഷപ്പുമാരെ പുറത്താക്കിയിരുന്നു. ഈ നടപടികളാണ് കോടതി റദ്ദാക്കിയത്.

Also read:  രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ; 39,097 പേര്‍ക്ക് രോഗബാധ, 546 മരണം

Related ARTICLES

ചൈനീസ് ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്താനൊരുങ്ങി ജിസിസി

മസ്‌കത്ത് : ചൈനയിൽ നിന്നുള്ള ചില ഇലക്ട്രിക്കൽ കണക്ഷനുകളുടെയും സ്വിച്ചുകളുടെയും ഇറക്കുമതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ അന്തിമ ആന്റി-ഡമ്പിംഗ് തീരുവ ചുമത്തുമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. 1000

Read More »

ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

മസ്‌കത്ത്: ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും

Read More »

ഇ​ന്ത്യ​ൻ കോ​ൺ​സ​ല​ർ സം​ഘ​ത്തി​​ന്റെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ജി​ദ്ദ: സൗ​ദി​യി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​പ്രി​ലി​ലെ സ​ന്ദ​ർ​ശ​ന തീ​യ​തി​ക​ളും സ്ഥ​ല​വും ജി​ദ്ദ കോ​ൺ​സു​ലേ​റ്റ് പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 11ന് ​സം​ഘം യാം​ബു മേ​ഖ​ല

Read More »

സൗദിയിൽ വെള്ളം പാഴാക്കിയാൽ രണ്ട് ലക്ഷം റിയാൽ വരെ പിഴ

റിയാദ് : വെള്ളം വെറുതെ പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം. അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം,

Read More »

ഹജ്ജിനായി ഒരുങ്ങി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ;പരിശീലന പരിപാടികൾ ആരംഭിച്ചു

റിയാദ് : ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ്

Read More »

ഖത്തറിലെ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചു

ദോഹ: ഖത്തറിലെ കരുതൽ ജല ശേഖരം മൂന്നിരട്ടി വർധിച്ചതായി ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ. 2417 മില്യൺ ഗാലനാണ് ഖത്തറിലെ ജല സംഭരണ ശേഷി. 2010 ൽ 1.3 ദിവസത്തേക്ക് ഉപയോഗത്തിനുള്ള കുടിവെള്ളം

Read More »

യുഎഇയിൽ ഇന്ത്യ ഹൗസ് വരുന്നു

ദുബൈ: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തതിന്റെ ഭാഗമായി യുഎഇയിൽ പുതിയ സാംസ്‌കാരിക കേന്ദ്രം നിർമിക്കാൻ ഇന്ത്യ. ഇന്ത്യ ഹൗസ് എന്ന പേരിലാകും കേന്ദ്രം അറിയപ്പെടുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗമാണ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ടത്.യുഎഇ

Read More »

കുവൈത്തിൽ നിബന്ധനകള്‍ പാലിക്കാത്ത മണി എക്‌സ്‌ചേഞ്ചുകള്‍ക്ക് സസ്‌പെന്‍ഷൻ

കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാണിജ്യമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിബന്ധനകള്‍ പാലിക്കുവാന്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക്

Read More »

POPULAR ARTICLES