ശരത്ത് പെരുമ്പളം
ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനംപ്രതി ക്രമാനുഗതമായി വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്. യു.എ.ഇ വളരെ ക്രിയാത്മകമായി കാര്യങ്ങള്‍ വിലയിരുത്തി പ്രവര്‍ത്തിച്ചതിനാല്‍ ജനജീവിതം പഴയരീതിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടാന്‍ പുത്തന്‍ രീതികള്‍ അവംലംബിക്കുകയാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍. കോറോണയെ അതിജീവിച്ച് അതിവേഗം മുന്നോട്ട് പോവുകയാണ് യു.എ.ഇ, സൗദി അടക്കമുള്ള രാജ്യങ്ങള്‍. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍:
യുഎഇയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;
യുഎഇയില്‍ 246 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,212 ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 358 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 232 പേര്‍ക്ക് പുതുതായി രോഗം ഭേദമായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 57,193 ആയി. 5,661 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 72,600 പുതിയ കോവിഡ് പരിശോധനകള്‍ നടത്തി.
" الصحة " تجري 72,630 فحصا ضمن خططها لتوسيع نطاق الفحوصات وتكشف عن 246 إصابة جديدة بفيروس #كورونا المستجد و232 حالة شفاء ولم يتم تسجيل أي حالة وفاة خلال الـ 24 ساعة الماضية#وام pic.twitter.com/BCSQLuAved
— وكالة أنباء الإمارات (@wamnews) August 12, 2020
സൗദിയില്‍ 36 മരണം: 1569 പേര്‍ക്ക് കൂടി രോഗബാധ;
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 36 പേര്‍ കൂടി സൗദി അറേബ്യയില്‍ മരണത്തിനു കീഴടങ്ങിയതോടെ രാജ്യത്തെ മരണം 3233 ആയി. 1569 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. സൗദിയില്‍ വൈറസ് ബാധ ക്രമേണ ഉയര്‍ന്നു വരുന്നു വീണ്ടും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇതുവരെയായി 291468 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 33117 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1821 പേരുടെ നില ഗുരുതരമായി തുടരുന്നു.
അതോടൊപ്പം 1640 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 87.5 ശതമാനമായി ഉയര്‍ന്നു. 255118 പേര്‍ക്കാണ് ആകെ രോഗം സുഖം പ്രാപിച്ചത്. സൗദിയില്‍ ഇപ്പോള്‍ രോഗലക്ഷണമില്ലാത്തവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 59325 ടെസ്റ്റുകള്‍ കൂടി നടത്തി. ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 38 ലക്ഷം കഴിഞ്ഞു.
#الصحة تعلن عن تسجيل (1569) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (36) حالات وفيات رحمهم الله، وتسجيل (2151) حالة تعافي ليصبح إجمالي عدد الحالات المتعافية (257,269) حالة ولله الحمد. pic.twitter.com/xm6ap0gGjz
— وزارة الصحة السعودية (@SaudiMOH) August 12, 2020
ഒമാനില്‍ 249 പേര്‍ക്ക് കൂടി കോവിഡ്; 352 പേര്‍ക്ക് രോഗമുക്തി;
ഒമാനില്‍ 249 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82299 ആയി. 352 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. 77072 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ കൂടി മരണപ്പെട്ടു. ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത് 539 പേരാണ്. 71 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 467 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 165 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്.
#Statement No. 162
August 12, 2020 pic.twitter.com/vhIF28n4iI— وزارة الصحة – سلطنة عُمان (@OmaniMOH) August 12, 2020
കുവൈത്തില്‍ 717 പേര്‍ക്കു കൂടി രോഗബാധ;
കുവൈത്തില്‍കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 717 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 73785 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല്‍ സനദ് അറിയിച്ചു.692 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി.470 സ്വദേശികള്‍ക്കും 247 വിദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
تعلن #وزارة_الصحة عن تأكيد إصابة 717 حالة جديدة، وتسجيل 692 حالة شفاء، و 3 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 73,785 حالة pic.twitter.com/pXf6lekXnu
— وزارة الصحة (@KUWAIT_MOH) August 12, 2020
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു;
ബഹ്റൈനില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. 68 വയസ്സുള്ള സ്വദേശിയും 53 വയസ്സുള്ള പ്രവാസിയുമാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 165 ആയി. പുതുതായി 295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 153 പേര്‍ പ്രവാസികളാണ്. 233 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 407 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
السلمان تستعرض الوضع الصحي للحالات القائمة لفيروس كورونا (كوفيد 19) #نواصل_بعزم #كلنا_فريق_البحرين pic.twitter.com/JwsSA614vd
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) August 12, 2020
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,585,207. മരണസംഖ്യ-747,003 , രോഗമുക്തി നേടിയത്-13,491,500, ചികിത്സയില്‍ ഉള്ളവര്‍- 6,346,704. കോവിഡിനെ അതിജീവിച്ച് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ് ലോകം മുഴുവന്‍.












