Web Desk
യുഎഇയില്‍ ഇന്ന് മുന്നൂറിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43,752 ആയി. കൊറോണ ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി 38,000-ലധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ ഇന്ന് 3 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 300 ആയി. 755 പേര്‍ രോഗമുക്തരായി. നിലവില്‍ 30,996 പേര്‍ വീടുകളില്‍ ക്വാറന്‍റൈനിലാണ്.