ഹൈദരാബാദ്: തെലുങ്കാനയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. സംസ്ഥാനത്തെ സര്‍ക്കാര്‍ ജൂനിയര്‍-ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പദ്ധതി ഈ അദ്ധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കാനാണ് തീരുമാനം.
വിദ്യാര്‍ത്ഥികള്‍ക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിനും കോളേജുകളിലെ കൊഴിഞ്ഞു പോക്ക് ഒഴിവാക്കുന്നതിനുമാണ് ഉച്ചഭക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തെലുങ്കാനയിലെ ജെഡ്ചെല സര്‍ക്കാര്‍ ജൂനിയര്‍ കോളേജില്‍ നിലവില്‍ ഉച്ചക്ഷണ വിതരണം നടക്കുന്നണ്ട്.
മുന്‍മന്ത്രി ലക്ഷ്മ റെഡ്ഡിയും ഈ കോളേജിലെ തന്നെ അധ്യാപകനായ രഖുറാമും ചേര്‍ന്ന് ഇരുവരുടേയും സ്വന്തം ചെലവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ കോളേജുകളിലും ഉച്ചഭക്ഷണ പദ്ധതി എന്ന ആശയത്തിലേക്ക് തെലുങ്കാന സര്‍ക്കാര്‍ എത്തയത്.