English हिंदी

Blog

petrol

Web Desk

സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന വില ഓരോ ദിവസം കഴിയുതോറും കുതിച്ചുയരുകയാണ്. തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 53 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്.

Also read:  കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് കോഴി ബലി ; രണ്ടു പേര്‍ പിടിയില്‍

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂണ്‍ 6 ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന്‌ 42 ഡോളറായിരുന്നെങ്കില്‍ ജൂണ്‍ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും ഇന്ധനവിലയ്ക്ക് മാറ്റമില്ലാത്തത് രാജ്യത്ത് പ്രതിഷേധം ഉയരാന്‍ ഇടയാക്കുന്നുണ്ട്.