Web Desk
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ വ്യാപാരികളായ അച്ഛനും മകനും ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമായി ഉയരുന്നു. സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ പൊലീസ് അതിദാരുണമായി മര്‍ദിച്ചെന്നാണ് പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട്. സംഭവത്തില്‍ തമിഴ്നാട് ഡിജിപിയോട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് മൊബൈല്‍ കട ജീവനക്കാരനായ ബനിക്സിനെയും അന്വേഷിച്ച് എത്തിയ പിതാവ് ജയരാജനെയും രണ്ട് രാത്രി മുഴുവന്‍ പൊലീസ് മര്‍ദിച്ചെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഇരുവരുടെയും സ്വകാര്യഭാഗത്ത് കമ്പി കയറ്റി ഉപദ്രിവച്ചിട്ടുണ്ട്.