
യു.എ.ഇ ആശുപത്രികളില്‍ പി.സി.ആര്‍ കോവിഡ് പരിശോധന നിരക്ക് കുറച്ചു; പരമാവധി നിരക്ക് 250 ദിര്‍ഹം
യു.എ.ഇ യിലെ ആശുപത്രികളില്‍ കോവിഡ് 19 പരിശോധന നിരക്ക് കുറച്ചു. പരമാവധി 250 ദിര്‍ഹം മാത്രമെ പരിശോധന ഫീസ് ആയി ഈടാക്കാവൂ എന്ന് അബുദാബി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.നേരത്ത ഇത് 370 ദിര്‍ഹം ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ സുരക്ഷ ഉറപ്പാക്കാനായി പരിശോധന നടത്തുന്നവരില്‍ നിന്നുമാണ് ഈ തുക ഈടാക്കുക. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകുകയും വൈറസ് ബാധിച്ചതായി സംശയിക്കുകയും ചെയ്യുന്നവരുടെ പരിശോധന സൗജന്യമായി തുടരും.വി.പി.എസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള 12 ആശുപത്രികളിലും ക്ലിനിക്കുകളിലുമായി കോവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് 200 ദിര്‍ഹമാണ് ഈടാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.