
കേരളം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ഇന്ന് വെകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിക്കും.
ഇന്ന് വെകുന്നേരം 4.30 ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീയതി പ്രഖ്യാപിക്കും.
ടോള്‍ പ്ലാസകളില്‍ എല്ലാ ലെയിനും ഫാസ്ടാഗ് ലെയിനായി മാറും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് തിയറ്ററുകളുടെ പ്രവര്‍ത്തനം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലാണ് യാത്ര അവസാനിക്കുന്നത്.
യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.
രാവിലെ 11 മണി മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം
കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ശബരിമലയിൽ തുലാമാസ പൂജയ്ക്ക് ദർശനത്തിന് വെർച്വൽ ക്യു സംവിധാനം ഇന്നു രാവിലെ പ്രവർത്തനക്ഷമമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടശേരിക്കര, എരുമേലി പാതയിലൂടെ മാത്രമേ പ്രവേശനം ഉണ്ടാകൂ. പമ്പാ നദിയിൽ കുളിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. 16 മുതൽ 21 വരെയാണ് തുലാമാസ പൂജ.
സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനം ഇന്ന്. 1893 സെപ്തംബർ 11-നാണ് ചിക്കാഗോയിലെ മിച്ചിഗൻ അവന്യുവിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ധർമ്മ മഹാസഭയിൽ സ്വാമി വിവേകാനന്ദൻ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഭാരതീയ സംസ്കാരത്തിന്റെയും ദർശനത്തിന്റെയും കാഴ്ചപ്പാട് അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയത്.
പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും.
ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫിന്റെ വാദം.
മഹാമാരിക്കാലമാണ്…. രോഗത്തിന് പുറമെ പ്രതിസന്ധികൾ നിരവധി, പലതരം സങ്കീർണ്ണതകൾ മനസ്സിനെ ചുറ്റി വലിയുന്നുണ്ട്. പക്ഷെ ഏത് ദുരിത കാലത്തും സഹജീവികളെ ചേർത്തു നിർത്താൻ മറക്കരുത്. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെ , ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്ന ആത്മ വിശ്വാസം പകർന്നു, കരുത്തോടെ മുന്നേറാനുള്ള ആത്മബലം കൊടുക്കേണ്ട സമയമാണിത് “.
ജ്വല്ലറി നിക്ഷേപതട്ടിപ്പ് വിവാദം കത്തുന്നതിനിടെ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ ഇന്ന് പാണക്കാട്ട് എത്തി ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകും. സംസ്ഥാന സമിതി അംഗമായ കമറുദ്ദീനെതിരെ നിരവധി തട്ടിപ്പ് കേസുകളായതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞു മാറുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.
പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തലശ്ശേരി പോക്സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.
സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 5 മാസം കൊണ്ടാണ് കോവിഡ് ആശുപത്രി പൂര്‍ണ സജ്ജമാകുന്നത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ നയരൂപീകരണ സമിതി ഇന്ന് യോഗം ചേരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
രാജ്യത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ച യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ജന്മദിനമാണ് ഇന്ന്. 1948 സെപ്റ്റംബര്‍ ഏഴിനാണ് അദ്ദേഹത്തിന്റെ ജനനം. അബൂദാബി എമിറേറ്റിന്റെ ഭരണാധികാരി, യു.എ.ഇ സായുധസേനയുടെ സുപ്രീം കമാന്‍ഡര്‍, സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്മാന് എന്നീ സുപ്രധാന സ്ഥാനങ്ങള്‍ക്കു പുറമെ 875 ബില്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയര്മാന്കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവന് കൈകാര്യംചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്.
ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ചുള്ള ശാസ്ത്രീയ തെളിവുകള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് ശേഖരിച്ചവയാണ് അഡീഷണല്‍ ഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ന് ഇന്ദിരാഭവനില്‍ നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.
കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പരമോന്നത കോടതി ഇന്ന് വീണ്ടും തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായാണ് സുപ്രീം കോടതി തുറക്കുന്നത്. 14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.