
വയനാട് ദുരന്തം, സാമ്പത്തിക പ്രതിസന്ധി: കേരളീയം ഇത്തവണയില്ല
തിരുവനന്തപുരം: കേരളീയം പരിപാടി ഇത്തവണ സംഘടിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. കേരളീയം ഇത്തവണ ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജനുവരിയിലേക്ക് മാറ്റിയിരുന്നു.






















