തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്റേത്. മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയില്‍ വിമര്‍ശിക്കുന്നു.
ഹാഗിയ സോഫിയ വിഷയത്തില്‍ ചാണ്ടി ഉമ്മനെയും അതിരൂപത രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ‘ഹാഗിയ സോഫിയ പരാമര്‍ശം തലമറന്ന് എണ്ണതേക്കല്‍. പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ല.’ -കത്തോലിക്ക സഭയുടെ മുഖപത്രത്തില്‍ പറയുന്നു.