
സുപ്രീം കോടതി ഇന്ന് മുതൽ ഭാഗികമായി തുറക്കുന്നു
കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പരമോന്നത കോടതി ഇന്ന് വീണ്ടും തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായാണ് സുപ്രീം കോടതി തുറക്കുന്നത്. 14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക.