English हिंदी

Blog

covid death kerala

 

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ്  ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് . കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി. മരണം കോവിഡ്  മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു.

Also read:  'വ്യാജരേഖ ചമച്ചത് സുഹൃത്തിന് മറികടന്ന് ജോലി നേടാന്‍' ; വിദ്യയുടെ മൊഴി

ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ പ്ലാസ്മാ തെറാപ്പിയെല്ലാം നല്‍കിയിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ ഇന്ന് പുലര്‍ച്ചെയോടെ മത്തായിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു .