Tag: passed away

വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ അന്തരിച്ചു

  പത്തനംതിട്ട: വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ്( 37) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് കുമ്പള വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തടോക്‌സ് പളളിയില്‍

Read More »

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. കാലം ചെയ്തത് 13 വർഷമായി മാർത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാ പുരോഹിതൻ. മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. 89 വയസായിരുന്നു.

Read More »

കന്മദത്തിലെ മുത്തശ്ശി വിട വാങ്ങി

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായർ ഭാര്യ പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ (92) നിര്യാതയായി.കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു.

Read More »

പ്രശസ്ത സിനിമാതാരം ആശാലത അന്തരിച്ചു

മുതിർന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ്ഗനോക്കർ(79) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെ സുഖമില്ലാതായ ആശയെ പിന്നീട് കടുത്ത പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Read More »

സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അ​ഗ്നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Read More »

ആദ്യകാല മലയാള ചലച്ചിത്ര നടൻ സുനിൽ അന്തരിച്ചു

മലയാള സിനിമയില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച നടന്‍ സുനില്‍ എന്ന അറിയപ്പെടുന്ന കെ സി കെ ജബ്ബാര്‍ അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് മംഗളൂര്‍ യോനപ്പായ ആശുപത്രില്‍ വെച്ചാണ് മരണം.

Read More »

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More »

പ്രശസ്ത ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

  കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും തന്റെ ക്യാമറ കണ്ണുകളിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫറാണ് അദ്ദേഹം.

Read More »

ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോണ്‍ കൗലിബലി കുഴഞ്ഞുവീണ് മരിച്ചു

  ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക്

Read More »