English മലയാളം

Blog

malankara preast

 

മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തു. കാലം ചെയ്തത് 13 വർഷമായി മാർത്തോമ്മാ സഭയെ നയിച്ച ശ്രേഷ്ഠ മഹാ പുരോഹിതൻ. മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീർത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു. 89 വയസായിരുന്നു.

ഇന്നു പുലർച്ച 2.38ന് ആയിരുന്നു അന്ത്യം. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമൊത്തിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് വിയോഗ സമയം ഒപ്പമുണ്ടായിരുന്നു.

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തായുടെ പിൻഗാമി അയിരുന്നു. 2007 മുതൽ 13 വർഷം മാർത്തോമ്മാ സഭയെ നയിച്ചു. 1931 ജൂൺ 27 ന് മാരാമൺ പാലക്കുന്നത്ത് തറവാട്ടിൽ ജനിച്ചു. 1957 ഒക്ടോബർ 18 വൈദികനായി.1975 ഫെബ്രുവരി 8 ന് എപ്പിസ്കോപ്പയായി. 1999 ൽ സഫ്രഗൻ മെത്രാപ്പോലീത്തയായി.

Also read:  പ്രശസ്ത സിനിമാതാരം ആശാലത അന്തരിച്ചു

നഷ്ടമായത് ഇന്ത്യയിലെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ അമരക്കാരിൽ പ്രമുഖനെ;

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറേനിയോസ് തിരുമേനിയെ ജോസഫ് മാർത്തോമ്മ എന്ന നാമത്തിൽ സഭയുടെ പരമോന്നത അദ്ധ്യക്ഷനായി 2007 ഒക്ടോബർ രണ്ടിന് വാഴിക്കുകയായിരുന്നു. പതിമൂന്ന് വർഷമാണ് റവ. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സഭയെ നയിച്ചത്.

Also read:  തോക്കിനായി ലൈസന്‍സിന് അപേക്ഷിച്ച് വീട്ടമ്മ

സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും , പ്രാർത്ഥനാ ജീവിതത്തിലും അതീവ ശ്രദ്ധയൂന്നിയിരുന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ക്രൈസ്തവ സഭാ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു.

രോഗികൾക്കും, പാർശ്വവൽ കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും തിരുമേനി നീ ക്കിവച്ചു . ഇത്തരക്കാർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി സ്ഥാപനങ്ങളും രൂപം കൊണ്ടു. മാരാമൺ കൺവൻഷനിലെ രാത്രി യോഗങ്ങളിൽ സ്ത്രീകൾ മുണ്ടായിരുന്ന വിലക്ക് നീക്കിയത് മെത്രാപ്പോലീത്തയാണ്.

മാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ്മ ഇരുപത്തൊന്നാമനായിരുന്നു മോസ്റ്റ്‌. റവ. ഡോ. ജോസഫ്‌ മാർത്തോമ്മ മെത്രാപോലീത്ത.

മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന അബ്രഹാം മല്പാന്റെ കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് പി. ടി. ലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായിരുന്നു ജനനം.

പി. ടി. ജോസഫ്‌ എന്നായിരുന്നു ആദ്യനാമം. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് റമ്പാനായും ഫെബ്രുവരി 8 നു ജോസഫ്‌ മാർ ഐറേനിയോസ് എന്ന അഭിനാമത്തിൽ എപ്പിസ്ക്കോപ്പായായും അഭിഷിക്തനായി. 1999 മാർച്ച്‌ 15-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് ശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടിരുന്നു. മാർത്തോമാ സഭക്കും, പൊതു സമൂഹത്തിനും തീരാനഷ്ടമാണ് തിരുമേനിയുടെ വിയോഗം .