
രാജ്യത്ത് കോവിഡ് രോഗബാധ 80 ലക്ഷം കടന്നു
24 മണിക്കൂറിനുള്ളില്‍ 49,881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് രോഗബാധ 80,40,203 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ ദിവസം 517 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. അതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,20,527 ആയി.