Tag: Former

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ, വിദേശ,ധനകാര്യവകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു.

Read More »

മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് മരിച്ചു

മുൻ കേന്ദ്ര മന്ത്രിയും, രാഷ്ട്രീയ ജനതാദൾ മുൻ ദേശീയ വൈസ് പ്രസിഡൻ്റുമായ രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് അന്തരിച്ചു.ദില്ലി എയിംസിലായിരുന്നു അന്ത്യം. ബീഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Read More »

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോപിച്ചു. ഇതിന് ഉദാഹകരണമായി അയോധ്യ കേസിലെ വിധിയാണ് കട്ജു ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും അപമാനകരമായ വിധിയായിരുന്നു അയോധ്യ കേസിലേതെന്നു കട്ജു കൂട്ടിച്ചേര്‍ത്തു.

Read More »

പ്രണാബ്ദാ…പ്രണാം….

പ്രണാബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ 13ാം രാഷ്ട്രപതിയായിരുന്നു. പ്രണാബ്ദാ എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിളിക്കുക. മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ ഓര്‍മ്മശക്തി അപാരമാണ്. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമാണത്. ڇഎവിടുന്ന് കിട്ടി താങ്കള്‍ക്ക് ഇങ്ങനെ ഓര്‍മ്മ ശക്തിڈ എന്ന് ചോദിച്ചപ്പോള്‍, ڇഅമ്മയാണ് തന്‍റെ ഓര്‍മ്മ ശക്തി പരുവപ്പെടുത്തിയത്ڈ എന്നാണ് മറുപടി നല്‍കിയത്. വളരെ ചെറുപ്പത്തില്‍ ഓരോ ദിവസവും നടന്ന കാര്യങ്ങള്‍ ക്രമമായി അമ്മ പറയുവാന്‍ ആവശ്യപ്പെടും. ഓരോ ചെറു കാര്യങ്ങളും അക്കമിട്ട് പറയിപ്പിക്കും.

Read More »

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി(84) അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് മകൻ അഭിജിത്ത് മുഖർജിയുടെ ട്വീറ്റാണ്.

Read More »

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞദിവസം എത്താന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും അരുണ്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് ഹാജരായത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുണ്‍ ബാലചന്ദ്രന്‍ എടുത്തു നല്‍കിയ ഫ്ളാറ്റിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

Read More »

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഒദ്യോഗിക അറിയിപ്പ് നിയമമന്ത്രാലയം പുറത്തിറക്കിയത്. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് രാജീവ് കുമാറിന്‍റെ നിയമനം. അശോക് ലവാസ സ്ഥാനമൊഴിയുന്ന ആഗസ്റ്റ് 31ന് രാജീവ്കുമാര്‍ ചുമതലയേല്‍ക്കും.

Read More »