Tag: #Covid

രാജ്യത്ത് കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

Read More »

കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ ദൗത്യം കാസര്‍ഗോഡ്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ആഗസ്റ്റ് 25-ാം തീയതി രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഘത്തെ അഭിസംബോധന ചെയ്ത് യാത്രയാക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

Read More »

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ 1.80 ലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. 180,604 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ കോവിഡ് ബാധിതരുടൈ എണ്ണം 60 ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.

Read More »

ചൈനയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു

ചൈനയില്‍ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനത്തിന് തുടക്കമിട്ട ചൈനയില്‍ നാലാം തവണയാണ് പുതുതായി കൊറോണ ബാധ പുറത്തുവരുന്നത്. ഇതുവരെ പുതുതായി രോഗബാധിതരായവരുടെ എണ്ണം 2500 കടന്നിരിക്കുകയാണ്. ബീജിംഗ് ആരോഗ്യമന്ത്രാലയമായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

Read More »

കോവിഡ് വ്യാപനം: മഹാരാഷ്ട്രയ്ക്ക് പത്ത് ദിവസം നിര്‍ണായകമെന്ന് ഉദ്ധവ് താക്കറെ

ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടെല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

Read More »

സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ഇതിൽ മൂന്നുപേർ ആലപ്പുഴയിലാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല സ്വദേശിനി ലീല(77), നഗരസഭ വാർഡിലെ ഫമിന(40) വയനാട് സ്വദേശിനി സഫിയ(60), മലപ്പുറം വള‌ളുമ്പ്രം സ്വദേശി അബ്‌ദു‌റഹ്‌മാൻ(70) എന്നിവരാണ് മരണമടഞ്ഞത്.

Read More »

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് മ​ര​ണം 60,000 ക​ട​ന്നു

മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 60,000 കടന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 60,254 പേ​രാ​ണ് കോവിഡ് ബാധിച്ച്‌ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 644 പേ​ര്‍ കൂടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5.56 ല​ക്ഷം പേ​ര്‍​ക്കാ​ണ് രോഗം ബാധിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,482 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 3.80 ല​ക്ഷം പേ​ര്‍​ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടി. ​

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,239 പുതിയ കോവിഡ് കേസുകള്‍; 912 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 30,44,941ആയി. 24 മണിക്കൂറിനിടെ 912 പേര്‍ കൂടി രോഗബാധയേറ്റ് മരിച്ചതോടെ ആകെ മരണം 56,706 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More »

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച കോട്ടാങ്ങല്‍ സ്വദേശി ദേവസ്യാ പിലിപ്പോസിനാണ് മരണ ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Read More »

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

തൊഴിലാളികൾക്ക് കോവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികൾക്ക് കോവിഡ് രോഗബാധ സ്ഥിരികരിച്ചതോടെ രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന് ശേഷമാകും ഹാർബർ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

Read More »

ഫീസ് വര്‍ദ്ധനക്കെതിരെയും പരീക്ഷാ നടത്തിപ്പിനെതിരെയും പരാതിപ്പെട്ട് കുസാറ്റ് വിദ്യാര്‍ത്ഥികള്‍

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ധികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് വാര്‍ത്തള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരത്തില്‍ കുസാറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ടിരിക്കുകയാണ് കുസാറ്റിനു കീഴില്‍ പഠിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ വിദ്യാർഥികൾ.

Read More »

കോവിഡ്​ വ്യാപനം തടയൽ ; മുന്നറിയിപ്പുമായി യു.എ.ഇ

രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ര്‍. കോ​വി​ഡ്​ വ്യാ​പ​നം കൂ​ടി​യാ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍ ത​ല​വ​ന്‍ സാ​ലിം അ​ല്‍ സാ​ബി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ ഞ​ങ്ങ​ള്‍ വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തിന്റെ​ അ​ര്‍​ഥം കോ​വി​ഡ്​ തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു എ​ന്ന​ല്ല എ​ന്നും ദു​ര​ന്ത നി​വാ​ര​ണ സ​മി​തി (എ​ന്‍.​സി.​ഇ.​എം.​എ) ട്വി​റ്റ​റി​ലൂ​ടെ ഓ​ര്‍​മി​പ്പി​ച്ചു.

Read More »

രാജ്യത്തെ കോവിഡ് രോഗികൾ 30 ലക്ഷത്തിലേയ്ക്ക്

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,75,701 ആയി. 24 മണിക്കൂറിനിടെ 69878 രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 945 മരണം സംഭവിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 55794 ആയി.

Read More »

കുവൈത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 502 പുതിയ കോവിഡ് കേസുകള്‍

കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79,269 ആയും മരണസംഖ്യ 511 ആയും വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഐസിയുവില്‍ 95 പേര്‍ ഉള്‍പ്പെടെ 7,494 രോഗികള്‍ ചികിത്സ തേടുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read More »

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്; 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1419 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച്‌ ബെയ്ജിങ്

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച്‌ ബെയ്ജിങ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

Read More »
india covid

രാജ്യത്തെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു; മരണം 54,849

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. 68,898 പുതിയ കേസുകളാണ് ഒറ്റ ദിവസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 29 ലക്ഷം കവിഞ്ഞു. 29,05,823 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍. 983 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരിച്ചവര്‍ 54,849 ആയി.

Read More »

രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കും: സാമ്പിളെടുക്കാൻ പുതിയ രീതി

കോവിഡ് 19 പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിളുകള്‍ എടുക്കാന്‍ പുത്തന്‍ രീതികള്‍ അവതരിപ്പിച്ച്‌ എയിംസ്. വായില്‍ വെള്ളം നിറച്ച ശേഷം അതിന്റെ സാമ്പിളുകള്‍ പരിശോധിച്ചാല്‍ മതിയാകും എന്നതാണ് എയിംസ് പരീക്ഷിച്ച പുത്തന്‍ രീതി. ഡല്‍ഹിയിലുള്ള എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായതായി ഐസിഎംആര്‍ അറിയിച്ചു.
അതേസമയം, കോവിഡ് വാക്സിന്‍ നല്‍കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ രാജ്യത്ത് 50 ലക്ഷം വാക്സിനുകള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Read More »

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്

കോവിഡ് ബാധിച്ച്‌ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍.

Read More »

2.25 കോടി കടന്ന് ലോകത്തെ കോവിഡ് ബാധിതര്‍; മരണം 7.91 ലക്ഷം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ കോടി കവിഞ്ഞു. 7.89 ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ മരിച്ചത്. വിവിധ ലോകരാജ്യങ്ങളില്‍ പ്രതിദിന കോവിഡ് രോഗവര്‍ധനയില്‍ കുറവുണ്ടായി.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ്; 977 മരണം

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 70,000 ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read More »

സം​സ്ഥാ​ന​ത്ത് നാ​ല് കോവിഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ബ​ഷീ​ര്‍, കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ (70), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ര്‍ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

ഒമാനില്‍ കോവിഡ്​ മരണം 600 കടന്നു; 211 പേര്‍ക്ക് രോഗമുക്തി

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 603 ആയി. ബുധനാഴ്​ച ആറു പേര്‍ കൂടി മരിച്ചതോടെയാണിത്​. 188 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 83606 ആയി. 211 പേര്‍ക്ക്​ രോഗം ഭേദമായി.

Read More »

നിലപാട് മാറ്റി സര്‍ക്കാര്‍: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കില്ല

പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും.

Read More »

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

  കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ വിവിധ കൗണ്‍സിലര്‍മാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമകൊച്ചിയില്‍ ഇപ്പോഴും രോഗ വ്യാപന സാധ്യത

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി; കോഴിക്കോട് മരിച്ചത് മൂന്നു പേര്‍

  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ

Read More »

ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

ഡോ.സലിം കുമാര്‍, വൈറ്റില 9061046782 ഒരു ടാക്‌സി ഡ്രൈവര്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ വന്നു. സ്വന്തം കുടുംബത്തോടൊപ്പം വിധവയായ സഹോദരിയേയും മക്കളേയും പോറ്റണം. മാതാവ് നിത്യ രോഗിയും. കൂടെ സഹോദരി സന്താനങ്ങള്‍ക്കും മരുന്നു വാങ്ങി.

Read More »