English हिंदी

Blog

Beijing mask

 

ബെയ്ജിങ്: പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച്‌ ബെയ്ജിങ്. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവ് കൊണ്ടുവന്നിരിക്കുന്നത്.

Also read:  നവാല്‍നിക്കെതിരായ വിഷപ്രയോഗം: സമ്പൂര്‍ണ്ണ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രങ്ങള്‍; പുടിന്‍ പ്രതിസന്ധിയില്‍

മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് ഇന്ന് പുറത്തിറങ്ങിയത്. ഇത് രണ്ടാം തവണയാണ് മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ അനുവദിക്കുന്നത്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.