Tag: covid-19

ഗൾഫിലെ ‘വെല്ലുവിളി’ കീഴടക്കി കുതിച്ച് ‘ടാറ്റ’; 8 വർഷം മുൻപ് നൽകിയ വാഗ്ദാനം പാലിച്ച് മുന്നേറ്റം: രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി പ്രവാസലോകം.

ദുബായ് : ഇന്ത്യൻ വ്യവസായ മേഖലയിലെ ഭീമൻ രത്തൻ ടാറ്റ വിടചൊല്ലുന്നത് മധ്യപൂർവദേശത്തും അദ്ദേഹം പടുത്തുയർത്തിയ ടാറ്റ ഗ്രൂപ്പിന്റെ മുദ്രകൾ പതിപ്പിച്ചിട്ടാണ്. ഇന്ത്യയെ പോലെ തന്നെ മധ്യപൂർവദേശത്തെ പാതകളും ടാറ്റ മോട്ടോഴ്സ് കീഴടക്കിയിട്ട് മൂന്ന്

Read More »

നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനം നീട്ടി

പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവ അടച്ചതില്‍ നിന്ന് ഒഴിവാക്കി

Read More »

കോവിഡിനെതിരെ നടക്കുന്നത് ശാസ്ത്രീയ പ്രതിരോധം; വിശദീകരണവുമായി മന്ത്രി കെ. കെ ശൈലജ

കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി എറണാകുളത്ത് പറഞ്ഞു.

Read More »

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം

ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.

മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഖംപ്രാപിച്ച് ആറുമാസം കഴിയണം

Read More »

കുവൈത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ വൈകും

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള പ്രായോഗിക തടസ്സങ്ങളാണ് സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നതിന് വിലങ്ങു തടിയാകുന്നത്.

Read More »

കുവൈത്തില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ വിദേശികളില്‍ മുന്‍ഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്

  കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്. കുവൈത്തികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലക്കാണ് വീട്ടുജോലിക്കാര്‍ക്ക് ആദ്യം കുത്തിവെയ്‌പ്പെടുക്കാനുളള നീക്കം. അതേസമയം വിദേശികളായ

Read More »