തൊണ്ണൂറുകളില്‍ തെലുങ്ക് സിനിമ അടക്കി വാണ താരമായിരുന്നു സുരേഷ് ഗോപി: ഖാദർ ഹസ്സൻ

khadar hassan suresh gopi

Web Desk

മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപിയെക്കുറിച്ച് പുതിയ തലമുറയിലുള്ള അധികമാർക്കും അറിയാത്ത ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ഖാദർ ഹസ്സൻ. ഒരു കാലത്ത് ആന്ധ്ര സിനിമയിലെ മിന്നും താരമായിരുന്നു സുരേഷ് ഗോപി എന്നും അദ്ദേഹത്തിന്‍റെ റീമേക്ക് ചിത്രങ്ങൾ അന്നത്തെ കാലത്ത് അവിടെ വലിയ ഹിറ്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സൂപ്പര്‍ സ്റ്റാറിന്‍റെ കേരളത്തിൽ അല്ലു അർജുനെ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപി എന്ന് ഒരുപാട് സിനിമകൾ മൊഴി മാറ്റി അവതരിപ്പിച്ച ഖാദർ ഹസ്സൻ പറയുന്നു.

ഖാദർ ഹസ്സൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെയാണ്:

മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി, സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ.

ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, ഹാപ്പി ഡേയ്‌സ്, ബദ്രിനാഥ്, ഗജപോക്കിരി, ബാഹുബലി തുടങ്ങിയ തെലുങ്ക് സിനിമകൾ മലയാളത്തിൽ വിജയം ആയതു പോലെ ഒരുകാലത്തു നമ്മുടെ മലയാള സിനിമകളും ആന്ധ്രയിൽ സ്ഥിരം വിജയം വരിച്ചിരുന്നു. കേരളത്തിൽ അല്ലു അർജുനെ പോലെ ആന്ധ്രയിൽ നമ്മുടെ സുരേഷേട്ടൻ തൊണ്ണൂറുകളിൽ വളരെ പോപ്പുലർ ആയിരുന്നു. മലയാള ആക്ഷൻ സിനിമകളുടെ മാർക്കറ്റ് കൂട്ടിയതും സുരേഷേട്ടന്റെ ഈ സ്റ്റാർഡം കാരണമാണ്. 1994 വിഷുക്കാലത്ത് റിലീസ് ആയ ഷാജി കൈലാസ് രഞ്ജിപണിക്കർ കൂട്ടുകെട്ടിന്റെ കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കർണാടകയിലും തെലുങ്കു ഡബ്ബ് വേർഷൻ പ്രദർശന വിജയം ആയി. തുടർന്ന് കമ്മീഷണറിന് മുന്നേ കേരളത്തിൽ ഇറങ്ങിയ ഏകലവ്യൻ -CBI Officer എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ എന്ന ടൈറ്റിൽ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിക്കുകയുണ്ടായി. ഇവിടെ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കിട്ടി. കന്നഡ – തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു. കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി-സുരേഷ് ഗോപി. ഡിസ്റ്റ്രിബ്യൂട്ടേഴ്സ് സുരേഷ് ഗോപി ചിത്രങ്ങൾക്ക് വേണ്ടി മത്സരം വരെ തുടങ്ങി.

Also read:  നല്ല സിനിമയുടെ നിര്‍മിതിക്ക് കോടികളല്ല, ആശയമാണ് അനിവാര്യം : കെ ജയകുമാര്‍

തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട്‌ തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക് -തമിഴ് റൈറ്റ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ഹൈവേ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ. ഹൈവേയ്ക്ക് കിട്ടിയ സ്വീകാര്യത്തോടെ സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു. തൊണ്ണൂറുകളിൽ പാൻ സൗത്ത് മാർക്കറ്റ് ഉള്ള 5 നടന്മാരിൽ ഒരാളായി (കമലഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു. എല്ലാ അർഥത്തിലും സൗത്ത് സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാം സുരേഷേട്ടനെ. ഈ സ്റ്റാർഡം മൂലം സുരേഷ് ഗോപി ചിത്രങ്ങൾ മൾട്ടി മാർക്കറ്റ് ചിത്രങ്ങളായി മാറി. ഏതു മാർക്കറ്റിലും വിറ്റു പോകാൻ തരത്തിൽ ഉള്ളതായിരുന്നു ഇത്തരം ചിത്രങ്ങൾ. ഈ ജോണറിൽ വന്ന ഏറ്റവും വലിയ പ്രൊജക്റ്റ്‌ ആയിരുന്ന അമിതാബ് ബച്ചൻ സാബിന്റെ പ്രോഡക്ഷൻ‌ ഹൗസ് എബിസിഎൽ നിർമിച്ച യുവതുർകി (ഡൽഹി ഡയറി). ലേഡി സൂപ്പർ സ്റ്റാർ വിജയശാന്തിയും സുപ്രീം സ്റ്റാർ സുരേഷ് ഗോപിയും ഒന്നിക്കുന്ന വമ്പൻ ആക്ഷൻ ചിത്രം എന്ന നിലയിൽ റിലീസിനു മുന്നേ തന്നെ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഭദ്രൻ സാറിന്റെ ഏറ്റവും മികച്ച വർക്ക്‌ എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളം,തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചു. ഇക്കാലത്ത് പോലും തെലുങ്കിനോടൊപ്പം മലയാളം ഡബ്ബ് റിലീസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് വളരെ നന്നായി അറിയാം. ഡൽഹി ഡയറി തെലുങ്കിലും തമിഴിലും വൻ വിജയമായി.

Also read:  കടുവയായി സുരേഷ്ഗോപി മതിയെന്ന് യഥാര്‍ത്ഥ കുറുവച്ചൻ ; പൃഥിരാജ് ചിത്രം പ്രതിസന്ധിയില്‍

അക്കാലത്ത് സുരേഷേട്ടന് ഒരുപാട് തെലുങ്ക്- തമിഴ് പ്രൊജെക്ടുകൾ വരികയുണ്ടായി എന്ന് കേട്ടിട്ടുണ്ട്. തുടർന്ന് വന്ന രജപുത്രൻ, മഹാത്മാ ഒക്കെ വിജയങ്ങളായി. 1996–ൽ മാത്രം സുരേഷേട്ടന്റെ 3 ബിഗ് ബജറ്റ് ചിത്രങ്ങൾ മൂന്നും നാലും ഭാഷകളിൽ ഒരേ സമയം റിലീസ് ആയി. തുടർന്ന് വന്ന ലേലം (റോയൽ ചെലഞ്ചു/ലേലം) തെലുങ്ക്/തമിഴ് പതിപ്പുകൾ പരാജയം ആയിരുന്നു. പത്രം(ജേർണലിസ്റ്റ്), FIR, നരിമാൻ(സേനാപതി/Farz Ki Pukaar ഹിന്ദി) പോലെ വീണ്ടും ഡബ്ബ് ഹിറ്റുകൾ സൃഷ്ടിച്ചു തന്റെ സ്റ്റാർഡം ഊട്ടി ഉറപ്പിച്ച ടൈമിൽ ആണ് ആന്ധ്രയിൽ ഡബ്ബ് പടങ്ങൾ സംഘടനാ പ്രശ്നം നിമിത്തം ഇടക്കാലത്തേക്ക് റിലീസുകൾ നിലക്കുന്നത്. ഏതാണ്ട് ഈ സമയം തന്നെ ആണ് സുരേഷേട്ടൻ മലയാളത്തിൽ നിന്നും ബ്രേക്ക്‌ എടുക്കുന്നതും. 2005–ൽ അദ്ദേഹത്തിന്റെ രാജകീയ തിരിച്ചു വരവായ ഭരത് ചന്ദ്രൻ IPS ആന്ധ്രയിൽ വിജയം ആയിരുന്നു. ഈ ചിത്രത്തിനായി സുരേഷേട്ടൻ ഹൈദരാബാദ് പ്രൊമോഷന് പോയിരുന്നു. ടൈഗർ (പോലിസ് സാമ്രാജ്യം) ആയിരുന്നു മറ്റൊരു വിജയ ചിത്രം. മലയാളത്തിന്റെ ഏറ്റവും വലിയ ഡബ്ബ് മാർക്കറ്റ് ഉള്ള നടനായിരുന്നു സുരേഷേട്ടൻ. അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ വേണ്ട വിധം വിനിയോഗിച്ചിരുന്നെങ്കിൽ ബോക്സ് ഒാഫിസ് നാഴികക്കല്ലുകൾ പലതും നമ്മുടെ കൊച്ചു മലയാള സിനിമയ്ക്ക് വളരെ നേരത്തെ തന്നെ വെട്ടിപിടിക്കാമായിരുന്നു.

ആക്ഷൻ മസാലകളുടെ മൂല്യം എല്ലാ കാലത്തും സൗത്ത് മാർക്കറ്റിൽ വളരെ വലുതായിരുന്നു. സുരേഷേട്ടന്‍റെ യൂണിവേഴ്സൽ അപ്പീൽ ലുക്ക്‌, മാസ്സ് ചിത്രങ്ങളിലെ ഗംഭീര പ്രകടനം, അതുല്യമായ സ്ക്രീൻ പ്രെസെൻസ്, ഡയലോഗ് ഡെലിവറി ഒക്കെ സൗത്ത് മാർക്കറ്റിൽ അദ്ദേഹത്തെ പ്രിയങ്കരൻ ആക്കിയതിനു പ്രധാന ഘടകങ്ങൾ ആണ്. ഒരു ക്യാമറ ഗിമിക്കോ പ്രത്യേക ഗെറ്റപ്പോ കഥാ സാഹചര്യമോ ഒന്നും ഒരുക്കേണ്ട ആവശ്യം ഇല്ല അദ്ദേഹത്തിന് മാസ്സ് കാണിക്കാൻ. ഒരു നോട്ടമോ നിൽപ്പോ നടത്തമോ കൊണ്ട് പോലും മാസ്സ് ഫീൽ ചെയ്യിക്കാൻ അസാധ്യ കഴിവുള്ള അല്ലെങ്കിൽ അത്തരത്തിൽ ഉള്ളൊരു കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്ക്രീൻ പ്രെസെൻസ് കൊണ്ടും ഡയലോഗ് പ്രെസെന്റേഷൻ കൊണ്ടും അക്കാലത്തെ തെലുങ്ക് നടന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു തെലുങ്ക് പ്രേക്ഷകർക്ക് സുരേഷേട്ടൻ. ( സുരേഷേട്ടന്റെ ഏതെങ്കിലും ഒരു സിനിമ റീമേക്ക് ചെയ്ത് കണ്ടാൽ മാത്രമേ സുരേഷ് ഗോപി ചേട്ടന്റെ സ്പെഷ്യാലിറ്റി(impact) എന്തായിരുന്നുവെന്ന് നമ്മൾ മലയാളികൾക്ക് മനസ്സിലാകുകയുള്ളു). കളിയാട്ടത്തിലൂടെ ദേശീയ അവാർഡ് നേടി താൻ ഒരു മാസ്സ് അവതാരം മാത്രമല്ല എന്നും അദ്ദേഹം തെളിയിച്ചു.

Also read:  കോവിഡ് : വൈറസും സിനിമയും... 7

നല്ലൊരു ഗായകനും അവതാരകനും കൂടിയാണ് അദ്ദേഹം. എല്ലാത്തിനുമുപരി ഞാൻ അദ്ദേഹത്തെ വലിയൊരു മനുഷ്യ സ്നേഹി എന്ന് വിളിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഉള്ളിൽ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാവശ്യം ചോദിച്ചു വരുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കിൽ സഹായിച്ചിരിക്കും സുരേഷേട്ടൻ. ശ്രീ ചിത്രയിലെ എന്‍റെ ഒരു ആവശ്യത്തിന് ഡൽഹിയിൽ ആയിരുന്നിട്ടു കൂടി ഡോക്ടർ നെ നേരിട്ട് വിളിച്ച് അന്വേഷിച്ച അദ്ദേഹത്തിന്‍റെ നല്ല മനസ്സിനെ ആത്മാർത്ഥമായി ഞാൻ ഇവിടെ നന്ദി പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു മൂന്നാം വരവ് നടത്തി ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം വീണ്ടും തിരിച്ചു വന്നിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് മലയാള സിനിമയിൽ തന്റെ സിംഹാസനത്തിലേക്ക് രാജകീയമായി തിരിച്ചെത്തിയ സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. വരും ചിത്രങ്ങൾ എല്ലാം വൻ വിജയങ്ങൾ ആകട്ടെ എന്നും ആശംസിക്കുന്നു.Happy Birthday Sureshetta…❤️
സ്നേഹപൂർവ്വം
ഖാദർ ഹസൻ.

https://www.facebook.com/khader.hassan.56/posts/3347051458639605

Related ARTICLES

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ.

കൊച്ചി : ചലച്ചിത്ര രംഗത്തു നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടനയുമായി ചലച്ചിത്ര പ്രവർത്തകർ. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15ന്.!

കുവൈത്ത് സിറ്റി : കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് സെപ്റ്റംബർ 15നു നടക്കും. എൻഇസികെ അങ്കണത്തിൽ രാവിലെ 8നു ആരംഭിക്കുന്ന മത്സരത്തിൽ മാർത്തോമ്മാ, സിഎസ്ഐ, ഇവാൻജലിക്കൽ, ബ്രദറൻ,

Read More »

ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ്

Read More »

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ

Read More »

പിന്നിൽ നിന്നും കടന്നുപിടിച്ചതു ജയസൂര്യ; പേര് വെളുപ്പെടുത്തി നടി സോണിയ മൽഹാർ

ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സോണിയ മൽഹാർ അടുത്തിടെ ആരോപണവിധേയമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ പങ്കുവച്ചു.തൊടുപുഴയിലെ പിഗ്മാൻ എന്ന മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു അത്, വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആരോ എന്നെ പിടിച്ചു, നടൻ

Read More »

POPULAR ARTICLES

ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

മസ്‌കത്ത്: ഒമാനിൽ 3,407 നിക്ഷേപകർക്ക് ഇതുവരെ ദീർഘകാല റെസിഡൻസി വിസ അനുവദിച്ചതായി വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിങ്ങനെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിസ ലഭിച്ചത്.നിർദ്ദിഷ്ട

Read More »

സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു

സലാല: സലാല-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ് IX 446 വൈകുന്നു. ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് യാത്രക്കാർക്ക് നൽകിയ വിശദീകരണം. വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറിന്

Read More »

നീണ്ട കാത്തിരിപ്പിനൊടുവിൽ മോചനം; കുവൈത്ത് അമീറിന്റെ ഇടപെടലിൽ 30 തടവുകാര്‍ക്ക് മോചനം

കുവൈത്ത്‌ സിറ്റി : ജീവപര്യന്തം തടവ് 20 വര്‍ഷമായി കുറയ്ക്കാന്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 തടവുകാരെ മോചിപ്പിച്ചു. സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് 20

Read More »

ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത്‌ സിറ്റി : വ്യാജ വെബ്‌സൈറ്റുകളില്‍ ചതിക്കപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം. സെര്‍ച്ച് എഞ്ചിനുകള്‍, സമൂഹമാധ്യമങ്ങള്‍ വഴി ഗതാഗത വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.സര്‍ക്കാരിന്റെ ഔദ്യോഗിക മൊബൈല്‍

Read More »

അമേരിക്ക റദ്ദാക്കിയ സ്റ്റുഡന്റ് വിസകളില്‍ പകുതി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎസ് ഗവണ്‍മെന്റ് നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ആഗോളതലത്തില്‍ ആശങ്ക പടര്‍ത്തുകയാണ്. വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ ശേഷം പ്രതിഷേധ പ്രകടനം ഉള്‍പ്പെടെയുളള ആക്ടിവിസത്തിന്റെ ഭാഗമായവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്.

Read More »

പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെ ഷൈന്‍ ഹാജര്‍; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30

Read More »

മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു

മസ്കറ്റ്: മസ്കറ്റിലെ വാണിജ്യ സ്ഥാപനത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത ഹെര്‍ബല്‍, സൗന്ദര്യവര്‍ധക ഉൽപ്പന്നങ്ങള്‍ പിടിച്ചെടുത്തു. 1,329 ഉല്‍പ്പന്നങ്ങളാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പിടിച്ചെടുത്തത്. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് വില്‍പ്പനയ്ക്ക് വെച്ച ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.അതോറിറ്റിയുടെ

Read More »

ഏപ്രിൽ അവസാനം വരെ കുവൈത്തിൽ മഴക്ക് സാധ്യത

കുവൈത്ത് സിറ്റി: തണുപ്പുകാലം കഴിഞ്ഞ് വേനല്‍ക്കാലത്തിലേക്ക് ക‍ടക്കുകയാണ് കുവൈത്ത്. ഇതിനിടയിലുള്ള ധീരാബാൻ സീസണിലെ രണ്ടാം ഘട്ടത്തിലൂടെയാണ് കുവൈത്ത് കടന്നുപോകുന്നതെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റര്‍ സ്ഥിരീകരിച്ചു. ഇത് അൽ മുഅഖിർ നക്ഷത്രം എന്നറിയപ്പെടുന്നു. രാത്രിയിൽ

Read More »