English हिंदी

Blog

scam

ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം

റിയാദ് :ബാങ്കില്‍ നിന്നും വിളിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘം വ്യാപകമെന്ന് പരാതി.

നിരവധി പ്രവാസികള്‍ക്ക് അബദ്ധം പിണയുകയും തട്ടിപ്പിന് ഇരയാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്

കോട്ടയം സ്വദേശിയായ പ്രവാസിയുടെ ശമ്പളവും ചെറിയ സമ്പാദ്യവും തട്ടിപ്പുകാരുടെ കൈകളിലെത്തിയ സംഭവമാണ് ഈ ഗണത്തില്‍ ഒടുവിലത്തേത്.

അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് ഫോണ്‍ വിളി വന്നപ്പോള്‍ സംശയം തോന്നാതെ വിവരങ്ങള്‍ കൈമാറുകയായിരുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ചോദിച്ചത്. ഫോണിലേക്ക് ഇപ്പോള്‍ ഒടിപി വരുമെന്നും ഇത് കൈമാറണമെന്നും ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഫോണില്‍ ഒടിപി നമ്പര്‍ വന്നപ്പോള്‍ അത് കൈമാറി.

തുടര്ന്ന് തന്റെ അക്കൗണ്ടിലെ പണം പിന്‍വലിച്ചതായി സന്ദേശം വന്നപ്പോഴാണ് ഇയാള്‍ക്ക് അമളി മനസ്സിലായത്.

ബാങ്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനങ്ങള്‍ മരവിപ്പിക്കുമെന്ന പറഞ്ഞതിനാലാണ് ഉടനെ തന്നെ വിവരങ്ങള്‍ കൈമാറിയത്. പുതിയ നിയമം അനസരിച്ച് എല്ലാ വിവരങ്ങളും ഉടനെ അപ് ഡേറ്റ് ചെയ്യനാണ് ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞയാള്‍ നിര്‍ദ്ദേശിച്ചത്.

അറിയില്ലെങ്കില്‍ സഹായിക്കാമെന്നും ഇയാള്‍ വാഗ്ദാനം നല്‍കി. ഇതിനെ തുടര്‍ന്ന് എളുപ്പമാര്‍ഗത്തില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനാണ് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് വിവരങ്ങള്‍ കൈമാറിയത്.

തിരിച്ചറിയല്‍ കാര്‍ഡ് (ഇഖാമ) പുതുക്കിയത് ബാങ്കിലെ സിസ്റ്റത്തില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഫോണ്‍കോള്‍.

ക്കൗണ്ട് നമ്പറും, ഡെബിറ്റ് കാര്‍ഡ് നമ്പറും ഒടിപി, പിന്‍ നമ്പര്‍ എന്നിവ ലഭിക്കുന്നതോടെ പണം ഓണ്‍ലൈനായും മറ്റും പിന്‍വലിക്കാന്‍ കഴിയും. സാധാരണ ഗതിയില്‍ ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുക പ്രയാസമാണ്. ഇതിനാല്‍, വ്യക്തിഗത വിവരങ്ങള്‍ ഒന്നും ആര്‍ക്കും നല്‍കരുതെന്ന് ബാങ്കുകള്‍ പറയുന്നു.