ഡല്‍ഹി: ‘ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസി’ന്റെ മാനേജിങ് എഡിറ്ററും മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡിന്റെ ജനറല്‍ മാനേജറുമായ റിട്ടയേര്‍ഡ് സുബൈദാര്‍ മേജര്‍ രാധാകൃഷ്ണന്‍ എന്‍. വി യുടെ ഭാര്യ ശ്രീലത(53) അന്തരിച്ചു. കോവിഡിനു ശേഷമുണ്ടായ ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ശ്രീലത മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഡല്‍ഹി സഫദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ശ്രീലതയെ അലട്ടിയിരുന്നു. ആലപ്പുഴ കാറ്റാനം സ്വദേശിയായ ശ്രീലത ഡല്‍ഹിയില്‍ ഫ്‌ളാറ്റ് നമ്പര്‍ 127 ഡി , പോക്കറ്റ് സി, സിദ്ധാര്‍ത്ഥ് എക്സ്റ്റന്‍ഷനിലാണ് താമസിച്ചിരുന്നത്. ഏക മകള്‍ രമ്യ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ കാളിന്ദി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.











