കഴിഞ്ഞ വെള്ളിയാഴ്ചയിലെ ശക്തമായ ഇടിവിനു ശേഷം ഓഹരി വിപണി കരകയറ്റം നടത്തി. സെന്‍സെക്സ് 1.53 ശതമാനം ഉയര്‍ന്ന് 49,849ലും നിഫ്റ്റി 1.6 ശതമാനം ഉയര്‍ന്ന് 14,761ലും ക്ലോസ് ചെയ്തു. ഓട്ടോ, സിമന്റ്, പൊതുമേഖലാ ഓഹരികളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഭാരതി എയര്‍ടെല്‍ ഒഴികെയുള്ള എല്ലാ നിഫ്റ്റി ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി.
വിവിധ മേഖലകളില്‍ നിഫ്റ്റി മീഡിയാ സൂചികയാണ് ഏറ്റവും ശക്തമായി ഉയര്‍ന്നത്. നിഫ്റ്റി മീഡിയാ സൂചിക 4.3 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.38 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2 ശതമാനവും ഉയര്‍ന്നു. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ബാങ്ക് സൂചികകള്‍ 1.4 ശതമാനം വീതം ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക് സൂചിക മാത്രമാണ് നഷ്ടം രേഖപ്പെടുത്തിയത്.
മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ നിഫ്റ്റിയേക്കാള്‍ നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി മിഡ്കാപ് സൂചിക 1.8 ശതമാനവും സ്മോള്‍കാപ് സൂചിക 2.1 ശതമാനവും ഉയര്‍ന്നു. എന്‍എസ്ഇയിലെ 1285 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 672 ഓഹരികള്‍ നഷ്ടം നേരിട്ടു.