English हिंदी

Blog

SENSEX

 

മുംബൈ: ഇന്ന്‌ സെന്‍സെക്‌സ്‌ 588 പോയിന്റും നിഫ്‌റ്റി 183 പോയിന്റും ഇടിഞ്ഞു. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 46,500ന്‌ താഴേക്കും നിഫ്‌റ്റി 13,700ന്‌ താഴേക്കുമാണ്‌ ഇടിഞ്ഞത്‌. കനത്ത വില്‍പ്പന സമ്മര്‍ദത്തിന്‌ ഒടുവില്‍ സെന്‍സെക്‌സ്‌ 46285.77ലും നിഫ്‌റ്റി 13634.60ലും ക്ലോസ്‌ ചെയ്‌തു.

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ്‌ ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്‌.

Also read:  സെന്‍സെക്‌സ്‌ 477 പോയിന്റ്‌ ഉയര്‍ന്ന്‌ 38,500ന്‌ മുകളില്‍

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ്‌ ഒരാഴ്‌ചയിലെ അഞ്ച്‌ ദിവസവും നഷ്‌ടം നേരിട്ടത്‌. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 1100 പോയിന്റിലേറെയാണ്‌ നിഫ്‌റ്റി ഇടിഞ്ഞത്‌.

Also read:  ദേശീയ അധ്യാപക അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. കോവിഡ്  കാലത്ത് ഡിജിറ്റൽ അധ്യയനം  നടത്തുന്ന അധ്യാപകർക്ക്  അഭിനന്ദനം . 

നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 43ഉം ഇന്ന്‌ ഇടിവ്‌ നേരിട്ടു. ബാങ്കും റിയല്‍ എസ്റ്റേറ്റും ഒഴികെ എല്ലാ മേഖലകളും നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ബാങ്ക്‌ സൂചിക 0.7 ശതമാനം ഉയര്‍ന്നു. പൊതുമേഖലാ ബാങ്ക്‌ ഓഹരികളാണ്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ഐടി, ഓട്ടോ സൂചികകള്‍ രണ്ടര ശതമാനത്തിലേറെ ഇടിഞ്ഞു.

ലാര്‍ജ്‌കാപ്‌ ഓഹരികളെ അപേക്ഷിച്ച്‌ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികളിലുണ്ടായ ഇടിവ്‌ അത്ര ശക്തമല്ല. നിഫ്‌റ്റി മിഡ്‌കാപ്‌ സൂചിക 0.4 ശതമാനവും സ്‌മോള്‍കാപ്‌ സൂചി 0.6 ശതമാനവുമാണ്‌ ഇടിഞ്ഞത്‌.

Also read:  ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,200ന്‌ മുകളില്‍

ഇന്ന്‌ നിഫ്‌റ്റി ഓഹരികളില്‍ ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ടത്‌ ഡോ.റെഡ്‌ഢീസ്‌ ആണ്‌. മൂന്നാം ത്രൈമാസ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന്‌ ഡോ.റെഡ്‌ഢീസിന്റെ ഓഹരി വില 5 ശതമാനമാണ്‌ ഇടിഞ്ഞത്‌.