Web Desk
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ആണ് എസ്എസ്എൽസി ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എസ്എസ്എൽസിക്ക് 98.8 2 ശതമാനം വിജയം . കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 100% വിജയം. ഇതോടൊപ്പം ടി എച്ച് എസ് എൽ സി, എ എച്ച് എസ് എൽ സി , ഹിയറിങ് ഇംപയേഡ്, ടി എച്ച് എസ് എൽ സി, തുടങ്ങിയവയുടെ ഫലങ്ങളും പ്രസിദ്ധീകരിച്ചു.
കൊവിഡ് കാലത്ത് റെക്കോര്‍ഡ് വിജയമാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ് .ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. 41,906 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ്സ് നേടി. 1837 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി . ഇതില്‍ 637 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. ലോക്ക്ഡൗണിന് ശേഷം നടന്ന പരീക്ഷകളില്‍ ഉയര്‍ന്ന വിജയ ശതമാനമാണ്. ഫിസിക്സ് – 99.82, കെമിസ്ട്രി – 99.92, കണക്ക് – 99.5 എന്നിങ്ങനെയാണ് ശതമാനം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയ ശതമാനം കൂടിയിരിക്കുകയാണ്. 98.11 ആയിരുന്നു കഴിഞ്ഞ വര്‍ഷത്ത വിജയ ശതമാനം. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡിനെ തുടര്‍ന്ന് 3 വിഷയം വരെ പരീക്ഷ എഴുതാത്തവർക്കും സേ പരീക്ഷയില്‍ അവസരം നല്‍കും. ഡിജിറ്റൽ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷയ്ക്ക് ശേഷം നല്‌കും. ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.