ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ചൊവാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപ യായി. ഒരു ഗ്രാമിന് 20 രൂപ കൂടി 4610 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
Also read: മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും, ജാഗ്രതാ നിര്‍ദേശം
ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍ സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷ ണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്.
ആഗോള വിപണിയിലെ നേട്ടം രാജ്യത്ത കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വര്‍ധന.














