തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് നടത്തിയ പ്രസ്താവനയില്‍ അതൃപ്തിയെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കര്‍. ധനകാര്യവകുപ്പ് മന്ത്രിയുടെ പ്രസ്താവനകളുമായി ബന്ധപ്പെട്ട് ലഭിച്ച അവകാശലംഘന നോട്ടീസിന് അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
മന്ത്രിമാര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് ലഭിച്ചാല്‍ അവരുടെ വിശദീകരണം തേടുക, അവരുടെ അഭിപ്രായം ആരായുക എന്നത് ഒരു സ്വാഭാവിക നടപടിക്രമം ആണ്. അതുമാത്രമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. അതിനുമുകളില്‍ മറ്റു വിവാദങ്ങള്‍ക്ക് യാതൊരു വസ്തുതയുമില്ലായെന്നും ഇത്തരത്തിലുള്ള ഊഹാപോഹം നിറഞ്ഞ വാര്‍ത്തകള്‍ തള്ളിക്കളയേണ്ടതാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

















