English हिंदी

Blog

Saudia Airlines

 

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുരനാരംഭിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സൗദിയ എയര്‍ലൈന്‍സ്. എന്നാല്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനായി ‘ഔദ’ പദ്ധതി വഴി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അധകൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്കുള്ള മാര്‍ഗരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Also read:  ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ കുവൈറ്റിലേക്ക് മടങ്ങാൻ അവസരം

കോവിഡ് പടര്‍ന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഈ സ്ഥിതി ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Also read:  സുരേഷ് കുമാറിന്റെ നിര്യാണത്തില്‍ കേളി കലാസംസ്‌കാരിക വേദി അനുശോചിച്ചു

സൗദി ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിച്ചു എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന സമയത്തു മാത്രമെ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരികയുള്ളു എന്നും എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.