തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. അതിനാല്‍ ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
‘ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പേ അറിയിച്ചു. ഇപ്പോള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്’- ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും അവര്‍ അറിയിച്ചു.












