Web Desk
കോഴിക്കോട് വിമാനത്താവളത്തിലെ ടെർമിനൽ മാനേജര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. എയർപോർട്ട് ഡയറക്ടർ അടക്കം 35 പേർ ക്വാറന്‍റീനില്‍ പ്രവേശിച്ചു. വിമാനത്താവളം അടച്ചിടേണ്ടിവരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക.
ജൂൺ ഏഴിനു ടെർമിനൽ മാനേജർ സ്രവ സാംപിൾ പരിശോധനയ്ക്കു വിധേയനായെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം വിമാനത്താവളത്തിൽ ജോലിക്കെത്തിയിരുന്നു.