കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കാരയ്ക്കാമല മഠത്തില്‍ സുരക്ഷിതമായി കഴിയാന്‍ സാഹചര്യമൊരുക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
മഠത്തില്‍ സുരക്ഷിതമായി കഴിയണമെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറില്‍ നിന്നടക്കം ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ സമീപിച്ചത്. 10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കാരയ്കക്കാമല പള്ളി വികാരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്കെതിരെ നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ഭീഷണി ഉയര്‍ന്നിരന്നു എന്ന് സിസ്റ്റര്‍ ലൂസി പരാതിയില്‍ പറയുന്നു. മഠത്തിനുള്ളില്‍ ഭക്ഷണം പോലും തരാതെ ഒറ്റപ്പെടുത്തിയപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടെന്നും എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.