English हिंदी

Blog

swapna rishiraj singh

 

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിക്കുന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ദക്ഷിണമേഖല ഡിഐജി അജയകുമാറിനോടാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയയത്.  രാവിലെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജയില്‍ ഡിജിപി, ഡിഐജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Also read:  ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനല്‍കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നതായാണ് സ്വപ്‌നയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പറയുന്നത്. എന്നാല്‍ സ്വപ്‌ന വിളിച്ചത് അമ്മയെ മാത്രമാണെന്നും സന്ദര്‍ശകരെ കണ്ടത് കസ്റ്റംസിന്റെ സാന്നിധ്യത്തിലാണെന്നും അധികൃതര്‍ പറഞ്ഞു. ശബ്ദരേഖ വ്യാജമായി തയ്യാറാക്കിയതാണോ എന്നും ജയില്‍ വകുപ്പ് അന്വേഷിക്കും.