English हिंदी

Blog

nifty

 

മുംബൈ: തുടര്‍ച്ചയായ പത്ത്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്ന്‌ ഓഹരി വിപണി നഷ്‌ടം രേഖപ്പെടുത്തി. 53 പോയിന്റ്‌ ഇടിഞ്ഞ്‌ 14,146ലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌ 48174ലാണ്‌. സെന്‍സെക്‌സ്‌ 263 പോയിന്റ്‌ ഇടിഞ്ഞു.

Also read:  ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ഓഹരി വിപണി ഇന്ന്‌ നേട്ടത്തോടെയാണ്‌ തുടങ്ങിയതെങ്കിലും മുന്നേറ്റ പ്രവണത നിലനിര്‍ത്താനായില്ല. 14,244 പോയിന്റ്‌ എന്ന പുതിയ ഉയരം തൊട്ടതിനു ശേഷം നിഫ്‌റ്റി വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ടു.

എഫ്‌എംസിജി, ഐടി, ഫാര്‍മ ഓഹരികളിലാണ്‌ പ്രധാനമായും വില്‍പ്പന സമ്മര്‍ദം കണ്ടത്‌. അതേ സമയം എനര്‍ജി, മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്ന്‌ 1.23 ശതമാനമാണ്‌ ഉയര്‍ന്നത്‌. പവര്‍ഗ്രിഡ്‌, ഹിന്‍ഡാല്‍കോ, ഗെയില്‍ എന്നീ നിഫ്‌റ്റി ഓഹരികള്‍ 3 ശതമാനത്തിന്‌ മുകളില്‍ ഉയര്‍ന്നു. ബാങ്ക്‌ നിഫ്‌റ്റി ശക്തമായി മുന്നേറുകയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുകയും ചെയ്‌തു.

Also read:  മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു

നിഫ്‌റ്റി ഓഹരികളില്‍ ഭൂരിഭാഗവും നഷ്‌ടം നേരിട്ടു. 27 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 23 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.