ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 1.6 മില്യണ്‍ യൂറോയുടെ ആസ്തി കണ്ടുകെട്ടി. ഫ്രാന്‍സിലെ എഫ്.ഒ.സി.എച് 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് കണ്ടുകെട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ് നടപടി.
Also read: മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു
കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇ.ഡിയുടെ നടപടി. 2016 ജനുവരിയില്‍ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.




















