തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 52 കാരനായ വോണിന് ഏറെ ആരാധകരുള്ള ഇടമാണ് ഇന്ത്യ.
ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരനാണ് വോണ്‍. 708 വിക്കറ്റുകളാണ് വോണിന്റെ പേരിലുള്ളത്.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത് ഒരു അനുശോചന സന്ദേശമായിരുന്നു. ഓസീസ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റോഡ്‌നി മാര്‍ഷിന്റെ ദേഹവിയോഗത്തില്‍ തന്റെ അഗാധമായ ദുഖം രേഖപ്പെടുത്തിയ ശേഷമാണ് വോണും ഈ ലോകത്തോട് വിടപറഞ്ഞത്.
74 വയസ്സായ മാര്‍ഷും മാര്‍ച്ച് 4 ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് മാര്‍ഷിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 1969 സെപ്തംബറിലാണ് വോണ്‍ ജനിച്ചത്. 145 ടെസ്റ്റുകളും 194 ഏകദിനങ്ങളിലും വോണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ് ധരിച്ചു. ടെയില്‍ എന്‍ഡ് ബാറ്റ്‌സ്മാനായിരുന്നുവെങ്കിലും ഏകദിനത്തില് ആയിരത്തിലധികം റണ്‍സ് എടുത്തു.
1999 ല്‍ ലോകകപ്പ് കിരീടം ചൂടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു വോണ്‍. ഓസീസ് ടീമിന്റെ വൈസ് ക്യാപ്ടനായും ടീമിനെ നിര്‍ണായക ഘട്ടങ്ങളില്‍ നയിച്ചിട്ടുണ്ട്.
വിവാഹിതനും മുന്നു കുട്ടികളുടെ പിതാവുമായ വോണ്‍ 2005 ല്‍ ഭാര്യ സിമോണ്‍ കലഹനുമായി വിവാഹമോചനം നേടി. ആഷസ് പരമ്പര തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിമോണ്‍ വോണിനെ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയ്ക്ക് മടങ്ങുകയായിരുന്നു.
ഹോളിവുഡ് നടി എലിസബത് ഹര്‍ലിയുമായുള്ളത് ഉള്‍പ്പടെ ചില വിവാഹേതര ബന്ധങ്ങളില്‍ വോണ്‍ വീണിരുന്നു. ഓസീസ്, ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ക്ക് വോണിന്റെ രഹസ്യബാന്ധവം എന്നും ചര്‍ച്ചാ വിഷയമാക്കുന്നതിനുള്ള മത്സരത്തിലായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥിനിയായ ലോറ സായേഴ്‌സും മൂന്നു മക്കളുടെ മാതാവായ കെരി കോലിമൂറുമായുമുള്ള ബന്ധവും അങ്ങാടിപ്പാട്ടാക്കിയത് ഇതേ ടാബ്ലോയ്ഡായിരുന്നു.
സിമോണും മുന്നു മക്കളുമായി ഓസീസില്‍ വേറെ താമസമായതോടെ ടാബ്ലോയിഡുകള്‍ വോണിനെ മറന്നു. പിന്നീട് ഗോസീപ്പുകള്‍ അവര്‍ എഴുതിയില്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ വോണ്‍ ഓസ്‌ട്രേലിയയെ ഒഴിവാക്കി തായ്‌ലാന്‍ഡിലെ ഒരു ദ്വീപില്‍ സ്വന്തമായ വില്ല വാങ്ങി അവിടേക്ക് താമസം മാറ്റുകയിയിരുന്നു.
2005 ല്‍ വോണും സിമോണും പിരിയുമ്പോള്‍ മക്കളായ ബ്രൂക് (8) സമ്മര്‍ (6) ജാക്‌സണ്‍ (4) എന്നിവര്‍ സിമോണിനൊപ്പമായിരുന്നു.
സിമോണിനൊപ്പം വളര്‍ന്ന ഇവര്‍ക്ക് ഇപ്പോള്‍ 24, 22, 20 വയസ്സ് പ്രായമായി. പഠനം പൂര്‍ത്തിയാക്കി.
ഇവരുമായി നല്ല ബന്ധം പുലര്‍ത്തുകയും കോ പേരന്റിംഗിലൂടെ പിതാവിന്റെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു വരികയായിരുന്നു.
Shane Warne, former Australian ODI cricket captain has decided to stop production of SevenZeroEight Gin to shift to producing medical grade 70% alcohol Hand Sanitizer for hospitals. An agreement has already been made to provide a continuous supply to 2 hospitals at cost #COVID19 pic.twitter.com/OLKYnPadoC
— Being Yakin (@ItsYakin) March 27, 2020
ജീവിതത്തില്‍ ഒറ്റപ്പെട്ടതോടെ ലഹരിയുടെ ലോകത്തേക്കായി വോണിന്റെ ശ്രദ്ധ. മദ്യത്തിന്റെ നിര്‍മാണത്തിലേക്കാണ് വോണ്‍ പിന്നീട് കടന്നത്. സെവന്‍സീറോഎയ്റ്റ് എന്ന ബ്രാന്‍ഡില്‍ ജിന്‍ പുറത്തിറക്കി. 23 മിഡ് സ്‌ട്രേഗ്ത് ജിന്‍ എന്ന ബ്രാന്‍ഡും ഇതിനൊപ്പം സ്ലിം ടോണികും വോണ്‍ പുറത്തിറക്കി. തന്റെ ടെസ്റ്റ് ജീവിതത്തിലെ ഇരകളുടെ എണ്ണത്തെ പ്രതിനിധീകരിച്ചാണ് ജിന്‍ ബ്രാന്‍ഡിന് 708 എന്ന് പെരിടാന്‍ കാരണം.
കോവിഡ് കാലത്ത് ജിന്‍ ഉത്പാദനം നിര്‍ത്തിവെച്ച് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ വോണ്‍ തീരുമാനിച്ചു. കിക്കറ്റ് ആരാധകര്‍ വോണിന് മികച്ച പിന്തുണയാണ് നല്‍കിയത്. വിമര്‍ശകരെ പോലും വോണ്‍ അന്ന് തനിക്കു വേണ്ടി കൈയ്യടിപ്പിച്ചു.
തന്റെ കമ്പനി ജിന്‍ ഉത്പാദനം നിര്‍ത്തിവെയ്ക്കുകയാണെന്നും പകരം 70 ശതമാനം ആള്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുകയാണെന്നും വോണ്‍ അറിയിച്ചിരുന്നു.
A #Mildura gin maker joins the likes of former test cricket legend Shane Warne in turning to the production of sanitiser. Fossey’s Ginporium & Distillery plans to have a “small stash” ready for sale next week. The ginnovation! #covid19australia pic.twitter.com/WmW27NYxeN
— Emmie Dowling (@emmiedowling) March 19, 2020
വിവാദങ്ങളുടെ തോഴനായിരുന്ന വോണ്‍ കോവിഡ് കാലത്ത് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി മദ്യം ഉത്പാദനം നിര്‍ത്തിവെയ്ക്കുകയും മെഡിക്കല്‍ ഗ്രേഡ് സാനിറ്റൈസറിന്റെ ഉത്പാദനം തുടര്‍ന്നു വരികയുമായിരുന്നു.