Web Desk
കൊച്ചി: പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് ഷംന കാസിം. തന്നെക്കുറിച്ച് മനസ്സിലാക്കിയാണ് അവര്‍ വന്നത്. സംഭവത്തിന് പിന്നില്‍ വലിയ ആസൂത്രണമാണ് നടന്നത്. കുടുംബവുമായി ബന്ധപ്പെട്ടാണ് വിവാഹാലോചന വന്നത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അവര്‍ക്കില്ല.
പെണ്ണുകാണാന്‍ വന്നവരും സംശയവുമുണ്ടാക്കി. വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണി സന്ദേശങ്ങള്‍ വന്നുതുടങ്ങി. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് ഷംന കാസിം പറഞ്ഞു.
സിനിമാ മേഖലയുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. തന്നോട് ആര്‍ക്കും ശത്രുതയില്ലെന്ന് ഷംന കാസിം പറഞ്ഞു. പൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്റെ നമ്പര്‍ കൊടുത്തുവെന്ന് അറിഞ്ഞപ്പോള്‍ അമ്മ സംഘടനയെ ബന്ധപ്പെട്ടുവെന്നും അവര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും ഷംന പറഞ്ഞു.
സ്വര്‍ണകടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഷംന വ്യക്തമാക്കി.