English മലയാളം

Blog

booker Prize

 

ലണ്ടന്‍: 2020ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റുവാര്‍ട്ടിന്. അദ്ദേഹത്തിന്റെ ‘ഷഗ്ഗീ ബെയിന്‍’ എന്ന നോവലിനാണ് പുരസ്‌കാരം. കോവിഡ് 19നെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയായിരുന്നു പുരസ്‌കാര പ്രഖ്യാപനം. 50,000 പൗണ്ട് ആണ് പുരസ്‌കാര തുക.

Also read:  അതിര്‍ത്തിയില്‍ സൈനിക വിന്യാസം :യുദ്ധക്കപ്പലുകളും വിമാനങ്ങളും ഒരുങ്ങുന്നു

ആറുപേരാണ് പുരസ്‌കാരത്തിന് അവസാന ഘട്ടത്തിലെത്തിയത്. ഇതില്‍ നിന്നാണ് ഡഗ്ലസ് സ്റ്റുവാര്‍ട്ട് പുരസ്‌കാരത്തിന് അര്‍ഹനായത്. ബുക്കര്‍ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്‌കോട്ട്‌ലന്‍ഡുകാരനാണ് ഇദ്ദേഹം. നിലവില്‍ ലണ്ടനിലാണ് താമസം.

Also read:  വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം യോഗ: സംസ്ഥാന ദിനാചരണം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മനസിന് കൂടി വ്യായാമം ലഭിക്കുന്ന ഒരു ശാസ്ത്രീയ അഭ്യാസമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി

‘ഞാന്‍ എല്ലായിപ്പോഴും ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്നു, ഇത് എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു. ഇത് എന്റെ ജീവിതം മുഴുവന്‍ മാറ്റിമറിക്കും’- സ്റ്റുവാര്‍ട്ട് പ്രതികരിച്ചു. സ്റ്റുവാര്‍ട്ടിന്റെ കുട്ടിക്കാലത്തുനിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 1980ലെ ഒരു വര്‍ക്കിങ് ക്ലാസ് കുടുംബത്തിന്റെ കഥയാണ് പുരസ്‌കാരത്തിനര്ഹമായ ഷഗ്ഗീ ബെയിന്‍ പറയുന്നത്.